വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ വള‌ർത്തി; യുവാവ് പിടിയിൽ

By News Bureau, Malabar News
cannabis plants found-Thiruvananthapuram
Representational Image
Ajwa Travels

തിരുവനന്തപുരം: കഞ്ചാവ് ചെടികൾ വീട്ടുവളപ്പിൽ നട്ട് വള‌ർത്തിയതിന് യുവാവ് പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം വിതുരയിലാണ് സംഭവം. തൊളിക്കോട് തുരുത്തി പാലക്കോണം മഞ്‌ജുഷാ ഭവനിൽ മനോജാണ് (32) പിടിയിലായത്.

പുറത്തുള്ള ആരും അറിയാതെ സ്വന്തം വീട്ടുവളപ്പിലാണ് ഇയാൾ കഞ്ചാവ് ചെടികൾ നട്ടത്. എല്ലാ ദിവസവും കഞ്ചാവ് ഉപയോ​ഗിക്കാറുള്ള ആളായിരുന്നു മനോജ്. കഞ്ചാവ് വലിച്ച ശേഷം മിക്ക ദിവസങ്ങളിലും ഇയാൾ ഭാര്യയെ ക്രൂരമായി മർദ്ദിക്കാറുമുണ്ട്. സഹികെട്ട മനോജിന്റെ ഭാര്യ ഒടുവിൽ വിതുര സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്‌ഥാനത്തിൽ അന്വേഷണത്തിനായി ഇവരുടെ വീട്ടിലെത്തിയ പോലീസ് സംഘമാണ് വീട്ടുവളപ്പിൽ തന്നെ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയിരിക്കുന്നത് ശ്രദ്ധിച്ചത്. പോലീസിനെ കണ്ട മനോജ് ഉടൻ തന്നെ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

പിന്നീട് വിതുര സിഐ എസ് ശ്രീജിത്ത്, എസ്ഐ എസ്എൽ സുധീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ മനോജിനെ റിമാൻഡ് ചെയ്‌തു.

Most Read: 12- 14 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ ഇന്ന് മുതൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE