ആമസോണ്‍ വഴി കഞ്ചാവ് കടത്ത്; നാലുപേര്‍ കൂടി പിടിയില്‍

By News Bureau, Malabar News
cannabis case-amazon
Ajwa Travels

വിശാഖപട്ടണം: ആമസോണ്‍ വഴി കഞ്ചാവ് കടത്തിയ കേസില്‍ നാലുപേരെ കൂടി അറസ്‌റ്റ് ചെയ്‌ത്‌ പോലീസ്. വിശാഖപട്ടണത്ത് നിന്നുമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌. ഇതോടെ ആമസോണ്‍ വഴി കഞ്ചാവും മരിജുവാനയും കടത്തിയ സംഭവത്തില്‍ അറസ്‌റ്റിലായവരുടെ എണ്ണം എട്ടായി.

നേരത്തെ മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികൾ അറസ്‌റ്റിലായത്‌. നവംബര്‍ 13നായിരുന്നു 20 കിലോ മരിജുവാനയുമായി രണ്ട് പേരെ മധ്യപ്രദേശ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. പിന്നീട് നവംബര്‍ 20നും രണ്ട് പേർ പിടിയിലായി.

ആകെ 68 കിലോ കള്ളക്കടത്ത് വസ്‌തുക്കളാണ് ഇതുവരെ പിടികൂടിയത്. ഇതില്‍ 48 കിലോ കഞ്ചാവുമുണ്ട്. രണ്ട് ജൂട്ട് ബാഗുകളിലായാണ് കഞ്ചാവ് പിടികൂടിയത്.

മധുര തുളസിയെന്ന വ്യാജേനയാണ് ഇവര്‍ ആമസോണ്‍ വെബ്‌സൈറ്റ് ഉപയോഗിച്ച് കഞ്ചാവ് വിതരണം ചെയ്‌തതും ഓര്‍ഡര്‍ സ്വീകരിച്ചതുമെന്ന് പോലീസ് കണ്ടെത്തി. 1,000 കിലോ കഞ്ചാവെങ്കിലും ഇത്തരത്തില്‍ വിറ്റഴിച്ചിട്ടുണ്ടാകും എന്നാണ് പോലീസ് കരുതുന്നത്.

Most Read: ഡെൽഹി വായു മലിനീകരണം; ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE