കനോലി കനാലിന്റെ നവീകരണം; മലബാറിന്റെ മുഖഛായ മാറുമെന്ന് മന്ത്രി

By News Desk, Malabar News
cannoli canal development the face of malabar will change
Representational Image
Ajwa Travels

തിരുവനന്തപുരം: കനോലി കനാല്‍ നവീകരിക്കുന്നതോടെ മലബാറിന്റെ മാറുമെന്ന് പൊതുമരാമത്ത്- വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സംസ്‌ഥാനത്തിന്റെ ചരക്ക് ഗാതാഗതത്തില്‍ സുപ്രധാന സ്‌ഥാനമാണ് ജലഗതാഗതത്തിനുള്ളത്. കാലം മാറിയപ്പോള്‍ കൈമോശം വന്ന ഈ പാതകള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

തെക്ക് കോവളം മുതല്‍ വടക്ക് ബേക്കല്‍ വരെയുള്ള വെസ്‌റ്റ് കോസ്‌റ്റ് കനാല്‍ ജലപാത നിലവാരത്തില്‍ വികസിപ്പിക്കുക എന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഇതിന്റെ ഭാഗമായ കോഴിക്കോട് നഗരത്തിലെ കനോലി കനാലിന് ഒട്ടേറെ ചരിത്ര പ്രാധാന്യമുണ്ട്. ഇതിനെ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

1848ല്‍ പൂര്‍ത്തീകരിച്ച കനാല്‍ വികസിപ്പിക്കാന്‍ 1118 കോടിയുടെ പദ്ധതി കിഫ്‌ബി ധനസഹായത്തോടെ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഒരുകാലത്തെ പ്രധാന ജലഗതാഗത മാര്‍ഗമായിരുന്നെങ്കിലും കാലക്രമേണെ ഇത് നശിച്ചു. ഈ സ്‌ഥിതി മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ നടപടി. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കോഴിക്കോട് പട്ടണത്തിനും മലബാര്‍ മേഖലക്കാകെയും വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. കോഴിക്കോട് നഗരത്തെ സംബന്ധിച്ചിടത്തോളം വലിയ തലവേദനയായ വെള്ളക്കെട്ട് പ്രശ്‌നം പൂർണമായും അവസാനിക്കും.

വിനോദ സഞ്ചാര മേഖലയിലും ഇത് കുതിപ്പുണ്ടാക്കും. ആഭ്യന്തര- വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നായി ഇത് മാറും. പല യൂറോപ്യന്‍ രാജ്യങ്ങളിലുമെന്ന പോലെ നഗര തിരക്കിനിടയിലും ജലപാതയെന്ന മനോഹര കാഴ്‌ച കാണാനാകും. വിനോദ സഞ്ചാരത്തിന്റെ ചിത്രം തന്നെ മാറ്റുന്ന ഈ രീതി വലിയ മാറ്റങ്ങള്‍ക്ക് കാരണമായി മാറും.

മാത്രമല്ല നിരവധി പേര്‍ക്ക് ഇതിലൂടെ തൊഴിലവസരങ്ങൾ ലഭിക്കും. ഇതിന് പുറമെ ചരക്ക് ഗതാഗതവും നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും. സമയ ബന്ധിതമായി, എല്ലാവരെയും യോജിപ്പിച്ച് പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഈ തീരുമാനം വഴി കോഴിക്കോടിനും കേരളത്തിനും വിനോദസഞ്ചാരം , ചരക്ക് ഗതാഗതം എന്നിവയില്‍ വലിയ കുതിപ്പിന് കാരണമാകുമെന്ന കാര്യത്തില്‍ സംശയമില്ല- മന്ത്രി പറഞ്ഞു.

Most Read: ഗവർണറെ അനുനയിപ്പിക്കാൻ സർക്കാരിന്റെ മിന്നൽ നീക്കം; വിജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE