യുഡിഎഫിന്റെ ശക്‌തമായ തിരിച്ചുവരവ്; ധർമ്മടത്ത് പിണറായി വിജയൻ മുന്നിൽ

103 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുകയാണ്.

By Senior Reporter, Malabar News
pinarayi-vijayan

തിരുവനന്തപുരം: കണ്ണൂർ ധർമ്മടത്ത് പിണറായി വിജയൻ മുന്നിൽ. വോട്ടെണ്ണൽ തുടങ്ങി ആറാം റൗണ്ടിന് ശേഷമാണ് പിണറായി ലീഡ് ചെയ്യുന്നത്. 13 മന്ത്രിമാർ ഇപ്പോഴും പിന്നിലാണ്. 103 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. സംസ്‌ഥാനത്ത്‌ യുഡിഎഫ് തരംഗമുണ്ടായെന്ന് വ്യക്‌തമാക്കുന്ന ഫല സൂചനകളാണ് പുറത്തുവരുന്നത്.

35 സീറ്റിലേക്ക് എൽഡിഎഫ് ഒതുങ്ങിയപ്പോൾ രണ്ട് സീറ്റിൽ എൻഡിഎയും ലീഡ് ചെയ്യുന്നുണ്ട്. നേമത്ത് രാജീവ് ചന്ദ്രശേഖർ ലീഡ് ചെയ്യുകയാണ്. പേരാവൂരിൽ സണ്ണി ജോസഫും ബേപ്പൂരിൽ പിഎ മുഹമ്മദ് റിയാസും ലീഡ് ചെയ്യുന്നു. പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്‍ണൻ ലീഡ് ചെയ്യുന്നു.

അതിനിടെ, ജനങ്ങളോട് നന്ദി പറഞ്ഞു കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്, ഫലം വന്നശേഷം വിശദമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടിപി. ചന്ദ്രശേഖരന്റെ ചരമവാർഷിക ദിനത്തിൽ യുഡിഎഫ് നേടിയ വൻ വിജയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്‌റ്റുമായി അദ്ദേഹത്തിന്റെ ഭാര്യയും വടകര യുഡിഎഫ് സ്‌ഥാനാർഥിയുമായ കെകെ. രമ രംഗത്തെത്തി.

കുലംകുത്തി എന്ന് ചാപ്പയടിച്ചു കൊല്ലാൻ ആഹ്വാനം ചെയ്‌തവർ പൊള്ളുന്ന വെയിലത്ത് നഗ്‌നരായി നിൽക്കുന്ന കാഴ്‌ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ചന്ദ്രശേഖരന് കഴിഞ്ഞുവെന്നാണ് പിണറായിയെ പരോക്ഷമായി വിമർശിച്ചു കെകെ. രമയുടെ ഫേസ്ബുക്ക് പോസ്‌റ്റ്.

Most Read| ക്രൂസ് കപ്പലിൽ ഹാന്റാ വൈറസ് ബാധ വ്യാപകമാകുന്നു; മൂന്നുമരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE