കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ കാർഡിയാക് ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് ആരംഭിച്ചു

By Staff Reporter, Malabar News
kpf-bahrain
Ajwa Travels

മനാമ: ബഹ്റൈൻ സ്‌പെഷ്യലിസ്‌റ്റ് ഹോസ്‌പിറ്റലും അപ്പോളോ കാർഡിയാക് സെൻററുമായി ചേർന്ന് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) നടത്തുന്ന കാർഡിയാക് ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് ആരംഭിച്ചു. ഇന്നലെ വൈകീട്ട് 6 മണിക്ക് കെപിഎഫ് ഭാരവാഹികളുടെ നേതൃത്വത്തിൽ തുടങ്ങിയ ക്യാമ്പ് ബഹ്റൈൻ സ്‌പെഷ്യലിസ്‌റ്റ് ഹോസ്‌പിറ്റലിലെ വിദഗ്‌ധരുടെ സാന്നിധ്യത്തിൽ മുൻകൂട്ടി രജിസ്‌റ്റർ ചെയ്‌ത ഇരുപതിലധികം വ്യക്‌തികളെ പരിശോധിച്ചു.

ആദ്യദിവസത്തെ ക്യാമ്പുമായി സഹകരിച്ച എല്ലാ ആളുകൾക്കും നന്ദി അറിയിക്കുന്നതോടൊപ്പം, തുടർന്ന് വരുന്ന ദിവസങ്ങളിലും മികച്ച രീതിയിൽ ക്യാമ്പ് നടത്തി കൊണ്ടു പോകുവാൻ എല്ലാവരും സഹകരിക്കണമെന്നും അഭ്യർഥിക്കുന്നതായി കെപിഎഫ് ഭാരവാഹികൾ അറിയിച്ചു. കോവിഡ് ബാധക്ക് ശേഷമോ മറ്റോ ഹൃദ്രോഗ സാധ്യത സംശയിക്കുന്നവർക്ക് ക്യാമ്പ് കോഡിനേറ്റർമാരുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടത്താവുന്നതാണെന്ന് കെപിഎഫ് പ്രസിഡണ്ട് സുധീർ തിരുനിലത്ത് അറിയിച്ചു.

Read Also: ‘2018ലെ പ്രളയം മനുഷ്യ നിർമിതം’; സർക്കാരിനെ പ്രതിരോധത്തിലാക്കി വിദഗ്‌ധ റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE