യൂണിഫോം ധരിക്കാത്ത പെണ്‍കുട്ടികളോട് വസ്‍ത്രമഴിക്കാന്‍ ആവശ്യപ്പെട്ടു; പ്രിന്‍സിപ്പാളിനെതിരെ കേസ്

By Staff Reporter, Malabar News
cae against schol principal
Representational Image
Ajwa Travels

ഭോപ്പാല്‍: സ്‌കൂളിൽ യൂണിഫോം ധരിക്കാതെ എത്തിയ പെണ്‍കുട്ടികളോട് വസ്‍ത്രമഴിക്കാന്‍ ആവശ്യപ്പെട്ട പ്രിന്‍സിപ്പാളിനെതിരെ കേസെടുത്തു. രാജ്ഗഡ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ പ്രിൻസിപ്പാൾ രാധേശ്യാം മാളവ്യക്കെതിരെയാണ് പോലീസ് കേസെടുത്തത്. മൂന്ന് പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസ്.

മധ്യപ്രദേശിലെ മച്ചാല്‍പുരിലാണ് സംഭവം. പെണ്‍കുട്ടികളുടെ വസ്‍ത്രധാരണ രീതി ആണ്‍കുട്ടികളെ നശിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ഇയാള്‍ പെണ്‍കുട്ടികളോട് വസ്‍ത്രം അഴിക്കാൻ ആവശ്യപ്പെട്ടത്. പെണ്‍കുട്ടികളോട് ദേഷ്യപ്പെട്ട് വസ്‍ത്രം അഴിക്കാന്‍ പറയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഇതിനിടെ യൂണിഫോം തയ്‌ച്ചു കിട്ടാത്തതിനാലാണ് ധരിക്കാത്തതെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞെങ്കിലും ഇയാള്‍ ചെവിക്കൊണ്ടില്ല. പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. നിലവിൽ ഇയാള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.

Most Read: നിപ വ്യാപനം തീവ്രമാകാന്‍ ഇടയില്ല; കേന്ദ്രസംഘം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE