നടിയെ ആക്രമിച്ച കേസ്; പ്രതി മാര്‍ട്ടിന്‍ ആന്റണി ജയില്‍ മോചിതനായി

By Desk Reporter, Malabar News
Case of assault on actress; Defendant Martin Anthony was released from prison
Ajwa Travels

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ആന്റണി ജയില്‍ മോചിതനായി. സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് മാര്‍ട്ടിന്‍ ജയില്‍ മോചിതനായത്. അഞ്ച് വര്‍ഷത്തിനു ശേഷമാണ് മാര്‍ട്ടിന്‍ ജയില്‍ മോചിതനാകുന്നത്. ബുധനാഴ്‌ചയാണ് സുപ്രീം കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിക്കുന്നത്.

ജാമ്യവ്യവസ്‌ഥ വിചാരണ കോടതിക്ക് നിർദ്ദേശിക്കാമെന്നും സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു. കഴിഞ്ഞ 5 വർഷമായി മാർട്ടിൻ ജയിലിൽ കഴിയുകയാണെന്നും, മറ്റ് പല പ്രതികൾക്കും ഇതിനോടകം ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി മാർട്ടിന് ജാമ്യം നൽകിയത്.

ജാമ്യം അനുവദിക്കുന്നത് നിർണായക ഘട്ടത്തിലുള്ള കേസിനെ ബാധിക്കുമെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമുള്ള സർക്കാരിന്റെ വാദം കോടതി തള്ളുകയായിരുന്നു. കൂടാതെ ജാമ്യത്തിന് കർശന ഉപാധികൾ വെക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ജാമ്യ വ്യവസ്‌ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നാണ് സുപ്രീം കോടതി വ്യക്‌തമാക്കിയത്‌.

അതേസമയം അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് വീണ്ടും മാറ്റി. ഈ മാസം 17ആം തീയതിയിലേക്കാണ് ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിയത്.

Most Read:  തിരഞ്ഞെടുപ്പ് വിജയം; ഗുജറാത്തില്‍ റോഡ് ഷോയുമായി മോദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE