ഡെൽഹി: നാല് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെഗാ റോഡ് ഷോ. അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്ന് ഗാന്ധിനഗറിലെ ബിജെപി ഓഫിസ് വരെയായിരുന്ന റോഡ് ഷോ.
നൂറ് കണക്കിന് പ്രവര്‍ത്തകരാണ് റോഡ് ഷോയിൽ മോദിക്കൊപ്പം അണിനിരന്നത്. വൈകീട്ട് സംസ്‌ഥാന നേതാക്കളുമായി മോദി കൂടിക്കാഴ്‌ച നടത്തും. തിരഞ്ഞെടുപ്പ് മുന്നൊരുക്കള്‍ വിലയിരുത്താന്‍ പഞ്ചായത്ത് മഹാസമ്മേളനത്തിലും മോദി പങ്കെടുക്കും.
ബിജെപിയുടെ ഏറ്റവും ശക്‌തമായ സംസ്‌ഥാനങ്ങളിലൊന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത്. അതേസമയം നിലവിലെ സാഹചര്യത്തിൽ ബിജെപിയുടെ പ്രാഥമിക പ്രതിപക്ഷ കക്ഷിയായി ഉയർന്ന് വരാനുള്ള ശ്രമത്തിലാണ് എഎപി. അടുത്ത മാസം ഗുജറാത്തിൽ കെജ്‌രിവാളും ഭഗവന്ത് മാനും ചേർന്ന് വിജയ യാത്ര നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് എഎപിയുടെ നിർണായക നീക്കം.
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്‌ഥാനങ്ങളില്‍ നാലിലും വന്‍ ജയമാണ് ബിജെപി സ്വന്തമാക്കിയത്. കോൺഗ്രസ് തിരഞ്ഞെടുപ്പിൽ നിഷ്‌പ്രഭമായപ്പോൾ എഎപി പഞ്ചാബിൽ മികച്ച മുന്നേറ്റം നടത്തി അധികാരം പിടിച്ചെടുത്തു.
Most Read: അന്താരാഷ്‌ട്ര വിമാനസർവീസ് നിരക്കുകൾ 40 ശതമാനം വരെ കുറഞ്ഞേക്കും