മുത്തങ്ങ എക്‌സൈസ്‌ ചെക്ക്പോസ്‌റ്റിൽ കുഴൽപ്പണം പിടികൂടി

By Staff Reporter, Malabar News
Representational Image
Ajwa Travels

മുത്തങ്ങ: മതിയായ രേഖകളില്ലാതെ കണ്ടെയ്‌നർ ലോറിയിൽ ഒളിപ്പിച്ചു കടത്തിയ 10,63,200 രൂപ മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്‌റ്റിലെ വാഹന പരിശോധനയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്‌റ്റഡിയിലെടുത്തു. തിരൂരങ്ങാടി സ്വദേശികളായ കോണത്തുംകുഴി വീട്ടിൽ കെ നിസാർ (36), കല്ലുവളപ്പിൽ വീട്ടിൽ എംപി അബ്‌ദുൾ നാസർ (36) എന്നിവരാണ് പിടിയിലായത്.

ബെംഗളൂരുവിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കണ്ടെയ്‌നർ ലോറിയുടെ ടൂൾ ബോക്‌സിലെ ബാഗിനുള്ളിൽ നിന്നാണ് പണം കണ്ടെത്തിയത്. തിങ്കളാഴ്‌ചയാണ് കണ്ടെയ്‌നർ ലോറി പരിശോധിച്ചത്. കോഴിക്കോട്ടുനിന്ന് കൊണ്ടുപോയ മീൻ ബെംഗളൂരുവിൽ ഇറക്കിയശേഷം തിരിച്ചുവരികയായിരുന്നു ഇവർ.

പിടിച്ചെടുത്ത പണവും വാഹനവും പ്രതികളെയും ബത്തേരി പോലീസിന് കൈമാറി. മുത്തങ്ങ എക്‌സൈസ് ഇൻസ്‌പെക്‌ടർ പി ബാബുരാജ്, പ്രിവന്റീവ് ഓഫിസർമാരായ പിപി ശിവൻ, ടിബി അജീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എഎം ബിനുമോൻ, അഭിലാഷ് ഗോപി എന്നിവരടങ്ങിയ സംഘമാണ് പണം പിടികൂടിയത്.

Read Also: മാനാഞ്ചിറ മൈതാനം തുറന്ന് കൊടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE