കുറയാതെ ഇന്ധനവില; ഡീസൽ സെഞ്ചുറിയിലേക്ക് കുതിക്കുന്നു

By Staff Reporter, Malabar News
fuel price-kerala
Ajwa Travels

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. ഡീസലിന് 37 പൈസയും, പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസൽ വില 99.45 രൂപയും പെട്രോളിന് 106.08 രൂപയുമാണ് ഇന്നത്തെ വില. അധികം വൈകാതെ തന്നെ പെട്രോളിന് പിന്നാലെ ഡീസൽ വിലയും നൂറ് കടക്കുമെന്ന് ഉറപ്പായി.

കൊച്ചിയിൽ പെട്രോൾ വില 104.15 രൂപയും, ഡീസൽ വില 97.64 രൂപയുമാണ്. കോഴിക്കോട്: പെട്രോൾ 104.47, ഡീസൽ 97.78 രൂപ എന്നിങ്ങനെയാണ് വില നിലവാരം. രണ്ടാഴ്‌ച കൊണ്ട് പെട്രോളിന് 2.67 രൂപയും ഡീസലിന് 3.79 രൂപയും കൂടി. കോവിഡിൽ പൊറുതി മുട്ടിയ ജനങ്ങൾക്ക് കൂടുതൽ ബാധ്യതയാവുകയാണ് ഇന്ധനവില.

Read Also: അനധികൃതമായി കൈവശം വച്ചിരിക്കുന്ന അധികഭൂമി ഭൂരഹിതർക്ക് നൽകും; റവന്യൂ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE