തികച്ചും അവിശ്വസനീയം; മലപ്പുറത്ത് പൂച്ചയെ പച്ചയ്‌ക്ക് ഭക്ഷിച്ച് യുവാവ്
മലപ്പുറം: തികച്ചും അവിശ്വസനീയമായ ഒരു വാർത്ത കേട്ട ഞെട്ടലിലാണ് മലപ്പുറത്തുകാർ. ഒരു പൂച്ചയെ പച്ചയ്‌ക്ക് ഭക്ഷിച്ച യുവാവിന്റെ അതിദാരുണമായ കഥ കേട്ടാണ് നാട്ടുകാർ അമ്പരന്ന് നിൽക്കുന്നത്. മലപ്പുറം കുറ്റിപ്പുറം ബസ് സ്‌റ്റാൻഡിൽ ഇന്നലെ...
വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസ്; പ്രതിയെ കോടതി വെറുതെവിട്ടു
വടകര: വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസിലെ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. ഹൈദരാബാദ് മൂർഷിദാബാദ് ചിക്കടപ്പള്ളി മെഗാ മാർട്ട് റോഡ് നാരായണ സതീഷിനെയാണ്(40) കോഴിക്കോട് ജില്ലാ അസി. സെഷൻസ് ജഡ്‌ജി...
മാനന്തവാടി നഗരത്തിൽ കാട്ടാന; ജനങ്ങൾ ഭീതിയിൽ- മേഖലയിൽ നിരോധനാജ്‌ഞ
വയനാട്: മാനന്തവാടി മേഖലയെ ഭീതിയിലാക്കി കാട്ടാന. മാനന്തവാടി ടൗണിനോട് ചേർന്നാണ് കാട്ടാന നിലയുറപ്പിച്ചത്. ഇതോടെ മേഖലയിൽ നിരോധനാജ്‌ഞ പുറപ്പെടുവിച്ചു. റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് മാനന്തവാടിയിൽ എത്തിയത്. വനപാലകരും പോലീസും സ്‌ഥലത്ത് എത്തിയിട്ടുണ്ട്....
ഇന്ത്യയുടെ ഭൂപടം കാവിയിൽ വരച്ചു, പ്രതിഷേധം; എൻഐടി നാലുവരെ അടച്ചിട്ടു
കോഴിക്കോട്: പ്രതിഷേധ സാഹചര്യത്തിൽ കോഴിക്കോട് എൻഐടി ഈ മാസം നാലുവരെ അടച്ചിട്ടു. അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ദിനത്തിൽ ഇന്ത്യയുടെ ഭൂപടം കാവിയിൽ വരച്ചതിനെതിരെ ഉണ്ടായ പ്രതിഷേധത്തെ തുടർന്നാണ് നടപടി.
അതിനിടെ, കാവിയിൽ ഭൂപടം വരച്ചതിനെതിരെ...
ആൾക്കൂട്ടത്തിൽ കീഴുദ്യോഗസ്‌ഥനെ മർദ്ദിച്ചു; പോലീസ് ഇൻസ്‌പെക്‌ടർക്ക് സ്‌ഥലം മാറ്റം
വയനാട്: വൈത്തിരിയിൽ ആൾക്കൂട്ടത്തിൽ വെച്ച് കീഴുദ്യോഗസ്‌ഥനെ മർദ്ദിച്ച പോലീസ് ഇൻസ്‌പെക്‌ടർക്ക് സ്‌ഥലം മാറ്റം. വൈത്തിരി എസ്‌എച്ച്‌ഒ ബോബി വർഗീസിനെയാണ് തൃശൂർ ചെറുതുരുത്തി സ്‌റ്റേഷനിലേക്ക് മാറ്റിയത്. വൈത്തിരി സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ റഫീഖിനെയാണ്...
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു
കൽപ്പറ്റ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു. പന്നിക്കൽ കോളനിയിൽ ലക്ഷ്‌മണൻ (55) ആണ് മരിച്ചത്. തോൽപ്പെട്ടി നരിക്കല്ലിൽ കാപ്പിത്തോട്ടത്തിലാണ് ഇന്ന് രാവിലെ ലക്ഷ്‌മണന്റെ മൃതദേഹം കണ്ടെത്തിയത്. തോട്ടത്തിന്റെ കാവൽക്കാരനായി ജോലി ചെയ്യുകയായിരുന്നു...
അട്ടപ്പാടി വനത്തിൽ അകപ്പെട്ട പോലീസ് സംഘത്തെ രക്ഷപ്പെടുത്തി
പാലക്കാട്: അട്ടപ്പാടിയിൽ വനത്തിൽ അകപ്പെട്ട പോലീസ് സംഘത്തെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ആറുമണിക്കാണ് സംഘം സുരക്ഷിതമായി താഴെയെത്തിയത്. കഞ്ചാവ് തോട്ടം കണ്ടുപിടിക്കാനായി പോയ സംഘമാണ് സത്തിക്കൽ മലയിൽ കുടുങ്ങിയത്. തുടർന്ന് രാത്രി 11.45ന്...
കാസർഗോഡ് രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
പള്ളം: കാസർഗോഡ് പള്ളത്ത് രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു പുരുഷൻമാരുടെ മൃതദേഹമാണ് പാളത്തിന് സമീപം കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പുലർച്ചെ 5.20ന് ഗുഡ്‌സ് ട്രെയിനാണ് ഇവരെ തട്ടിയതെന്നാണ് വിവരം....








































