സംസ്‌ഥാനത്ത് വീണ്ടും ബ്ളാക്ക് ഫംഗസ് മരണം; പാലക്കാട് വീട്ടമ്മ മരിച്ചു
പാലക്കാട്: ബ്ളാക്ക് ഫംഗസ് ബാധിച്ച് സംസ്‌ഥാനത്ത് ഒരു മരണം കൂടി. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്ത (48) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു വസന്ത.
അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ്...
തൃത്താലയിൽ ഒളിപ്പിച്ച് വെച്ചിരുന്ന വൻ കഞ്ചാവ് ശേഖരം പിടികൂടി
പാലക്കാട്: തൃത്താലയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. തൃത്താല പണ്ടാരകുണ്ട് ഭാഗത്ത് പൂട്ടി കിടന്ന പന്നി ഫാമിനോടനുബന്ധിച്ചുള്ള റൂമിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 125 കിലോ കഞ്ചാവാണ് പിടികൂടിയത്.
സംഭവത്തിൽ തൃത്താല തച്ചറംകുന്ന് സ്വദേശി അമീർ...
കോവിഡിനൊപ്പം ഡെങ്കിപ്പനി; ജില്ലയിൽ ആശങ്ക
പാലക്കാട് : ജില്ലയിലെ ഒറ്റപ്പാലം മേഖലയിൽ കോവിഡ് വ്യാപനത്തിനൊപ്പം ആശങ്ക പടർത്തി ഡെങ്കിപ്പനി. താലൂക്ക് ആശുപത്രിയിൽ മാത്രം കഴിഞ്ഞ 10 ദിവസത്തിനിടെ 13 പേർക്കാണ് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. കോവിഡിനു പുറമേ, ഡെങ്കിപ്പനി കൂടി...
കോവിഡ് വ്യാപനം; പാലക്കാട് ജില്ലയിലെ വ്യവസായ മേഖല തളർച്ചയിൽ
പാലക്കാട്: കോവിഡ് രണ്ടാം തരംഗത്തിൽ ജില്ലയിലെ വ്യവസായ മേഖല തളർച്ചയിലാണ്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതലാണ് ഈ വർഷത്തെ ലോക്ക്ഡൗൺ നൽകിയ തിരിച്ചടി. വ്യവസായ മേഖലയ്‌ക്ക് ഇളവ് പ്രഖ്യാപിച്ചത് ആശ്വാസമാകുമെന്ന പ്രതീക്ഷയുണ്ടെങ്കിലും പഴയ അവസ്‌ഥയിലേക്ക്...
ടിപിആർ കുറഞ്ഞു; മണ്ണാർക്കാട് നഗരസഭയിലെ സമ്പൂർണ ലോക്ക്ഡൗൺ പിൻവലിച്ചു
മണ്ണാർക്കാട്: രണ്ടാഴ്‌ചയായി തുടരുന്ന സമ്പൂർണ അടച്ചിടലിൽ നിന്ന് മണ്ണാർക്കാടിനെ ഒഴിവാക്കി. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനം.
നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ കൂട്ട കോവിഡ് പരിശോധനയിൽ രോഗം...
രോഗവ്യാപനം രൂക്ഷം; ജില്ലയിൽ കൂടുതൽ വാക്‌സിൻ ലഭ്യമാക്കാൻ ശ്രമം
പാലക്കാട് : പ്രതിദിന കോവിഡ് രോഗവ്യാപനം ഉയർന്നു നിൽക്കുന്ന പാലക്കാട് ജില്ലയിൽ കൂടുതൽ വാക്‌സിൻ എത്തിക്കുന്നതിന് ശ്രമം. ജില്ല നിലവിൽ നേരിടുന്ന വാക്‌സിൻ ക്ഷാമം സംബന്ധിച്ച് മന്ത്രി കെ കൃഷ്‌ണൻകുട്ടി മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും...
ആനക്കര ഹൈസ്‌കൂൾ- പോട്ടൂർ മലേഷ്യ ബിൽഡിങ് റോഡ് പൊട്ടിപ്പൊളിഞ്ഞു; യാത്രാദുരിതം
ആനക്കര: പഞ്ചായത്തിലെ 13ആം വാർഡിലൂടെ കടന്നുപോകുന്ന ആനക്കര ഹൈസ്‌കൂൾ- പോട്ടൂർ മലേഷ്യ ബിൽഡിങ് റോഡ് പൊട്ടിപ്പൊളിഞ്ഞു. വർഷങ്ങളായി ഈ പാതയുടെ അവസ്‌ഥ വളരെ മോശമാണ്. വേനൽമഴ ശക്‌തിപ്പെട്ടതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതുവഴിയുള്ള...
പാലക്കാട് ജില്ലയിലെ 8 തദ്ദേശ സ്‌ഥാപനങ്ങൾ കൂടി പൂർണ്ണമായി അടച്ചിടും
പാലക്കാട്: കോവിഡ് 19 നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായ 8 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ കൂടി മെയ് 31 മുതൽ പൂര്‍ണമായി അടച്ചിടാൻ പാലക്കാട്...









































