പാലക്കാട് ജില്ലയിലെ 8 തദ്ദേശ സ്‌ഥാപനങ്ങൾ കൂടി പൂർണ്ണമായി അടച്ചിടും

By News Desk, Malabar News
Representational Image
Ajwa Travels

പാലക്കാട്: കോവിഡ് 19 നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായ 8 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ കൂടി മെയ്‌ 31 മുതൽ  പൂര്‍ണമായി അടച്ചിടാൻ പാലക്കാട് ജില്ലാ കളക്‌ടർ മൃൺമയി ജോഷി ഉത്തരവിട്ടു.

അനങ്ങനടി, കാരാകുറുശ്ശി, പൂക്കോട്ടുകാവ്, ശ്രീകൃഷ്‌ണപുരം, കൊടുമ്പ്, മുതലമട, കുഴൽമന്ദം, പെരുവെമ്പ് എന്നീ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പൂര്‍ണ്ണമായും അടച്ചിടുന്നത്.

അവശ്യ സേവനങ്ങള്‍ക്കും, ആശുപത്രി യാത്രകള്‍ക്കുമല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയും. ലോക്ക്ഡൗൺ ഇളവുകള്‍ ഈ പ്രദേശങ്ങളില്‍ ബാധകമല്ല. അവശ്യ വസ്‌തുക്കള്‍ വില്‍ക്കുന്ന സ്‌ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ ഉച്ചയ്‌ക്ക്‌ രണ്ട് വരെ മാത്രം തുറക്കാം. ഹോം ഡെലിവറി  മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നും കളക്‌ടറുടെ ഉത്തരവിൽ പറയുന്നു.

National News: മുംബൈയിൽ 100 കടന്ന് പെട്രോൾ വില; അടുത്തത് കേരളമോ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE