ജില്ലയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോവിഡ് കൺട്രോൾ റൂം സേവനം ലഭ്യം
പാലക്കാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്‌തി പകർന്ന് ചെമ്പൈ സംഗീത കോളേജിൽ പ്രവർത്തിക്കുന്ന ജില്ലാ കോവിഡ് കൺട്രോൾ റൂം.ഇവിടെ 24 മണിക്കൂറും സേവനം ലഭ്യമാണ്. കോവിഡ് രോഗികളുടെ വിവരങ്ങൾ ശേഖരിക്കുക, തരംതിരിക്കുക, വിവരങ്ങൾ...
ഈദ്; ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ മാംസവിതരണം വിലക്കി
പാലക്കാട്: ഈദുൽ ഫിത്തറിന്റെ (ചെറിയ പെരുന്നാൾ) പശ്‌ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ മൃഗങ്ങളെ അറക്കുക, മാംസം വിതരണം ചെയ്യുക എന്നിവ നിരോധിച്ചു. ഇത് സംബന്ധിച്ച് ജില്ലാ കളക്‌ടർ ഉത്തരവ് പുറത്തിറക്കി.
മറ്റ് പ്രദേശങ്ങളിൽ...
അതിഥി തൊഴിലാളികൾക്ക് കോവിഡ് ശുശ്രൂഷാ കേന്ദ്രം; ജില്ലയിൽ ആരംഭിച്ചു
പാലക്കാട് : തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കോവിഡ് ബാധിതരാകുന്ന അതിഥി തൊഴിലാളികൾക്കായി പ്രത്യേക കോവിഡ് ശുശ്രൂഷാ കേന്ദ്രം തുടങ്ങി. കൊഴിഞ്ഞാമ്പാറ നാട്ടുകൽ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിലാണ് കേന്ദ്രം ആരംഭിച്ചത്....
പട്ടാമ്പി പോലീസ് സ്‌റ്റേഷൻ എസ്‌വൈഎസ് വളണ്ടിയേഴ്‌സ് അണുനശീകരണം നടത്തി
പട്ടാമ്പി: സ്‌റ്റേഷനിലെ ആകെ പോലീസുകാരിൽ 10 പോലീസ് ഉദ്യോഗസ്‌ഥർക്കും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് പട്ടാമ്പി പോലീസ് സ്‌റ്റേഷനിൽ എസ്‌വൈഎസിന്റെ 'സാന്ത്വനം' വളണ്ടിയർമാർ അണുനശീകരണം നടത്തി.
എസ്‌വൈഎസ് കൊപ്പം പട്ടാമ്പി സോണുകൾ സംയുക്‌തമായി നടത്തിയ...
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് ജനം; പരിശോധന കർശനമാക്കി പോലീസ്
പാലക്കാട് : കോവിഡ് വ്യാപനം കുറക്കുന്നതിനായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ആദ്യദിനം തന്നെ നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ച് പാലക്കാട് ജില്ല. അവശ്യസേവന വിഭാഗത്തിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകളും വ്യാപാര സ്‌ഥാപനങ്ങളും ഒഴികെയുള്ളവ ജില്ലയിൽ പൂർണമായും...
കോവിഡ്; ഊരുകളിലേക്ക് അനാവശ്യ കടന്നുകയറൽ വേണ്ടെന്ന് ഊരുസമിതികൾ
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലേക്കുള്ള അനാവശ്യ കടന്നു കയറലുകളെ വിലക്കാനൊരുങ്ങി ഊരുസമിതികൾ. ഇന്നലെ ചേർന്ന ഊരുസമിതി യോഗത്തിലാണ് കോവിഡ് പശ്‌ചാത്തലത്തിൽ ഊരുകൾ അടച്ചിടാൻ തീരുമാനമായത്. അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകളിലായി ഇരുള, മുഡുഗ,...
കിണർ വൃത്തിയാക്കവെ മണ്ണിടിഞ്ഞ് അപകടം; ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു
പാലക്കാട്: കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി സുധമ മാഹ്തോ (23) മരിച്ചത്. സുധമയുടെ കൂടെ കിണറിനകത്ത് അകപ്പെട്ട ജാർഖണ്ഡ് സ്വദേശി സോനു എന്നയാളെ നീണ്ട ശ്രമങ്ങൾക്കൊടുവിൽ...
കനത്ത മഴയും കാറ്റും; പാലക്കാട് തൂതയിൽ വീടുകൾ നശിച്ചു
ചെർപ്പുളശ്ശേരി: ശക്‌തമായ കാറ്റിലും മഴയിലും പാലക്കാട് തൂതയിലെ നാലാലുംകുന്ന്, മൂച്ചിത്തോട്ടം, ഹെൽത്ത് സെന്റർ ഭാഗങ്ങളിൽ മൂന്ന് വീടുകൾ പൂർണമായും 8 വീടുകൾ ഭാഗികമായും തകർന്നു. വെള്ളിയാഴ്‌ച പെയ്‌ത ശക്‌തമായ മഴയിലാണ് അപകടം.
നാലാലുംകുന്ന് മൂച്ചിത്തോട്ടം...









































