ജില്ലയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോവിഡ് കൺട്രോൾ റൂം സേവനം ലഭ്യം

By Staff Reporter, Malabar News
Oxygen war room Kerala
Representational Image
Ajwa Travels

പാലക്കാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്‌തി പകർന്ന് ചെമ്പൈ സംഗീത കോളേജിൽ പ്രവർത്തിക്കുന്ന ജില്ലാ കോവിഡ് കൺട്രോൾ റൂം.ഇവിടെ 24 മണിക്കൂറും സേവനം ലഭ്യമാണ്. കോവിഡ് രോഗികളുടെ വിവരങ്ങൾ ശേഖരിക്കുക, തരംതിരിക്കുക, വിവരങ്ങൾ കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കുക, ഡോക്‌ടറുടെ സേവനം ലഭ്യമാക്കുക.

ആംബുലൻസ് സൗകര്യം ഒരുക്കുക തുടങ്ങിയ സേവങ്ങൾക്ക് പുറമെ ആശുപത്രികളിലെ കിടക്കകളുടെ ലഭ്യതയും കൺട്രോൾ റൂമിൽ നിന്നറിയും. ഓക്‌സിജൻ വാർ റൂമും ഈ കൺട്രോൾ റൂമിന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. 35ലേറെ ജീവനക്കാർ ഇവിടെയുണ്ട്‌.

ലക്ഷണമില്ലാത്ത രോഗികൾ, വീടുകളിൽ ചികിൽസ വേണ്ടവർ, ആശുപത്രി സേവനം ആവശ്യമുള്ളവർ എന്നിവ ലഭിക്കുന്ന വിവരങ്ങളിലൂടെ ഇവിടെ നിന്നും ശേഖരിക്കും. ആംബുലൻസ് വേണ്ടവർക്ക് ഏർപ്പാടാക്കി നൽകുന്നുണ്ട്. കൺട്രോൾ റൂമിൽ ആശുപത്രി സേവനം ആവശ്യമുള്ളവരെ കണ്ടെത്തുന്നതിനായി ഡോക്‌ടറുടെ സേവനമുണ്ട്. ഇതിനായി ഗൂഗിൾ ഷീറ്റിൽ വിവരങ്ങൾ നൽകി സൂക്ഷിക്കും.

ഓരോദിവസത്തെയും വിവരങ്ങൾ കൃത്യമായി ആരോഗ്യവകുപ്പിന് കൈമാറുന്നു. ഡോ. മേരി ജ്യോതിയാണ് നോഡൽ ഓഫീസർ. കൺട്രോൾ റൂം നമ്പറുകൾ: 04912510574, 575, 576, 577, 578, 579, 580, 581, 582, 583 എന്നിവയാണ്. ഓക്‌സിജൻ വാർ റൂം നമ്പറുകൾ: 88989 02376, 04912510600, 603, 604, 605.

Read Also: ചെറിയ പെരുന്നാൾ; മാംസവിൽപന ശാലകൾ തുറക്കാം; ഇന്ന് നിയന്ത്രണങ്ങളിൽ ഇളവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE