ഈദ്; ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ മാംസവിതരണം വിലക്കി

By News Desk, Malabar News
Ajwa Travels

പാലക്കാട്: ഈദുൽ ഫിത്തറിന്റെ (ചെറിയ പെരുന്നാൾ) പശ്‌ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ മൃഗങ്ങളെ അറക്കുക, മാംസം വിതരണം ചെയ്യുക എന്നിവ നിരോധിച്ചു. ഇത് സംബന്ധിച്ച് ജില്ലാ കളക്‌ടർ ഉത്തരവ് പുറത്തിറക്കി.

മറ്റ് പ്രദേശങ്ങളിൽ മൃഗങ്ങളെ അറുക്കുന്ന സ്‌ഥലത്ത് വെച്ച് മാംസം വിതരണം ചെയ്യുന്നതിനും വിലക്കുണ്ട്. സാധാരണ മാംസക്കടകൾക്ക് നിയന്ത്രണം ബാധകമല്ല. തിങ്കളാഴ്​ച നടന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. കോവിഡ് പശ്‌ചാത്തലത്തിൽ ജനക്കൂട്ടം ഒഴിവാക്കുക, സമ്പർക്കം കുറക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടിയെന്ന് ജില്ലാ കളക്‌ടർ മൃൺമയി ജോഷി അറിയിച്ചു. 12, 13 തീയതികളിലാണ് നിയന്ത്രണം.

Also Read: മരുന്നുകൾ വീട്ടിലെത്തിക്കും; കോവിഡ് കാലത്ത് കോൾ സെന്ററുകൾ ഒരുക്കി യുവജനക്ഷേമ ബോർഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE