മരുന്നുകൾ വീട്ടിലെത്തിക്കും; കോവിഡ് കാലത്ത് കോൾ സെന്ററുകൾ ഒരുക്കി യുവജനക്ഷേമ ബോർഡ്

By Trainee Reporter, Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: കോവിഡ് കാലത്ത് മരുന്നുകൾ വീട്ടിലെത്തിക്കാൻ കോൾ സെന്ററുകൾ സജ്‌ജമാക്കി യുവജനക്ഷേമ ബോർഡ്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോൾ സെന്ററുകളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വളണ്ടിയർമാരെയും ഇതിനായി തയാറാക്കും. ഇവരുമായി ബന്ധപ്പെട്ടാൽ മരുന്നുകൾ വാങ്ങി ആവശ്യക്കാരുടെ വീടുകളിൽ എത്തിച്ചുനൽകും.

ഇവരുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ സമൂഹ മാദ്ധ്യമങ്ങളിൽ ലഭ്യമാണ്. അവശ്യ സേവനങ്ങൾക്ക് ഇത്തരം ക്രമീകരണങ്ങൾ ഒരുക്കുന്നത് വഴി പൊതുജനം വീടിന് പുറത്തിറങ്ങുന്നത് ഒരു പരിധി വരെ കുറക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുവജനക്ഷേമ ജില്ലാ ഓഫീസർ, ജില്ലാ കോർഡിനേറ്റർ എന്നിവർക്കാകും കോൾ സെന്ററുകളുടെ ചുമതല.

Read also: പോലീസ് ഉദ്യോഗസ്‌ഥരിലും കോവിഡ് വ്യാപനം; നിലവിൽ 1,259 പേർക്ക് രോഗബാധ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE