സംസ്‌ഥാന യുവജന കമ്മീഷന്‍ കര്‍ഷക സംഗമം ഈ മാസം പാലക്കാട് നടക്കും

By News Desk, Malabar News
Paddy-procurement-kerala
Representational Image
Ajwa Travels

കേരള സംസ്‌ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യുവ കര്‍ഷകര്‍ക്കായി സംഗമം സംഘടിപ്പിക്കുന്നു. രണ്ട് ദിവസങ്ങളിലായി ഈ മാസം അവസാന വാരം പാലക്കാടാണ് സംഗമം നടക്കുക. ചെറുപ്പക്കാരിലൂടെ ജൈവകര്‍ഷക മുന്നേറ്റം എന്ന സര്‍ക്കാരിന്റെ ആശയത്തെ പിന്തുണക്കുന്നതിനായാണ് സംഗമം ഒരുക്കുന്നത്.

യുവ കര്‍ഷകര്‍ക്ക് ഒത്തുകൂടാനും പുത്തന്‍ കൃഷി രീതികളെയും കൃഷിയിലെ നവീനമായ സാങ്കേതിക വിദ്യകളെ സംബന്ധിച്ച് പഠിക്കാനും സംഗമം ഉപകാരപ്പെടും. യുവ കര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിച്ചും കൃഷിയില്‍ താല്‍പര്യമുള്ള യുവതക്ക് ഊര്‍ജ്ജം നല്‍കുകയുമാണ് സംഗമത്തിന്റെ ഉദ്ദേശം.

ചെറുപ്പക്കാര്‍ക്കിടയില്‍ ജൈവ കൃഷിരീതിയും അതിനോട് അനുബന്ധമായ സംരംഭകത്വവും പ്രോല്‍സാഹിപ്പിക്കുകയാണ് യുവ കര്‍ഷക സംഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു. 18 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ള യുവ കര്‍ഷകര്‍ക്കും കൃഷിയില്‍ താല്‍പര്യം ഉള്ളവര്‍ക്കും സംഗമത്തില്‍ പങ്കെടുക്കാം.

Malabar News: ദത്തെടുത്ത കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ കോടതി പോലീസ് കസ്‌റ്റഡിയിൽ വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE