പോലീസ് ഉദ്യോഗസ്‌ഥരിലും കോവിഡ് വ്യാപനം; നിലവിൽ 1,259 പേർക്ക് രോഗബാധ

By Team Member, Malabar News
police
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്ന സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്‌ഥർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നിലവിൽ 1,259 പോലീസുകാരാണ് സംസ്‌ഥാനത്ത് കോവിഡ് ബാധിതരായത്. ഇവരിൽ പരമാവധി പേരും വീടുകളിൽ തന്നെയാണ് ഇപ്പോൾ കഴിയുന്നതെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിന് നിലവിൽ കൂടുതൽ പോലീസ് ഉദ്യോഗസ്‌ഥരെ നിരത്തുകളിൽ നിയോഗിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവർക്കിടയിൽ രോഗവ്യാപനം രൂക്ഷമാകുന്നത്. ഞാ​യ​റാ​ഴ്‌ച അ​വ​ധി ദി​ന​ത്തി​ല്‍ 16,878 പോ​ലീ​സു​കാ​രെ​യാണ് നി​ര​ത്തി​ല്‍ പരിശോധനകൾക്കായി നി​യോ​ഗി​ച്ചത്. പോലീസ് ഉദ്യോഗസ്‌ഥർക്കിടയിൽ രോഗവ്യാപനം വർധിച്ചതോടെ ഇവർക്ക് മികച്ച വൈദ്യസഹായം ലഭ്യമാക്കണമെന്ന് ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Read also : തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു; വിട വാങ്ങിയത് ഹിറ്റുകളുടെ ‘രാജാവ്’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE