തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു; വിട വാങ്ങിയത് ഹിറ്റുകളുടെ ‘രാജാവ്’

By Trainee Reporter, Malabar News
ഡെന്നീസ് ജോസഫ് മമ്മൂട്ടിയോടൊപ്പം
Ajwa Travels

കോട്ടയം: പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്‌ച വൈകുന്നേരത്തോടെയാണ് അന്ത്യം. വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നിറക്കൂട്ട്, രാജാവിന്റെ മകൻ, ന്യൂഡൽഹി, മനു അങ്കിൾ, നമ്പർ 20 മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, ആകാശദൂത് തുടങ്ങി ഒട്ടേറെ ഹിറ്റുകൾക്ക് തിരക്കഥ ഒരുക്കിയത് ഇദ്ദേഹമായിരുന്നു. അഗ്രജൻ, അപ്പു, അഥർവം, മനു അങ്കിൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്‌തു.

മലയാളത്തിലെ വാണിജ്യ സിനിമകൾക്ക് പുതിയ രൂപവും ഭാവവും നൽകിയ തിരക്കഥാകൃത്തായിരുന്നു ഇദ്ദേഹം. സൂപ്പർ താരങ്ങളുടെ ഉദയം തന്നെ ഇദ്ദേഹം തിരക്കഥ ഒരുക്കിയ ചിത്രങ്ങളിലൂടെയായിരുന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ താരങ്ങൾ സൂപ്പർ താര പദവിയിലേക്ക് ഉയർന്നത് ഡെന്നീസ് ജോസഫിന്റെ ചിത്രങ്ങളിലൂടെയാണ്.

സംവിധായകൻ ജോഷിക്ക് വേണ്ടിയാണ് ഏറ്റവും കൂടുതൽ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയത്. അതെല്ലാം തന്നെ സൂപ്പർ ഹിറ്റുകളുമായിരുന്നു. ആദ്യമായി സംവിധാനം ചെയ്‌ത മനു അങ്കിൾ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഭാര്യ: ലീന, മക്കൾ: എലിസബത്ത്, റോസി, ജോസ്.

Read also: ഏഷ്യാനെറ്റ്​ ന്യൂസുമായി സഹകരിക്കില്ല; ബിജെപി സംസ്‌ഥാന ഘടകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE