ഡെന്നീസ് ജോസഫിന് വിട; സംസ്‌കാരം ഇന്ന് മൂന്നിന്; കണ്ണീരോടെ സിനിമാലോകം

By News Desk, Malabar News
Ajwa Travels

കോട്ടയം: അന്തരിച്ച പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക് നടക്കും. കോട്ടയം ഏറ്റുമാനൂർ സെന്റ് സെബാസ്‌റ്റ്യൻ പള്ളിയിലാണ് ചടങ്ങുകൾ. മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഡെന്നീസ് ഇന്നലെ രാത്രിയാണ് അന്തരിച്ചത്. കുഴഞ്ഞുവീണ അദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

നിറക്കൂട്ട്, രാജാവിന്റെ മകൻ, ന്യൂഡെൽഹി, മനു അങ്കിൾ, നമ്പർ 20 മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, ആകാശദൂത് തുടങ്ങി ഒട്ടേറെ ഹിറ്റുകൾക്ക് തിരക്കഥ ഒരുക്കിയത് ഇദ്ദേഹമായിരുന്നു. അഗ്രജൻ, അപ്പു, അഥർവം, മനു അങ്കിൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്‌തു.

സംവിധായകൻ ജോഷിക്ക് വേണ്ടിയാണ് ഏറ്റവും കൂടുതൽ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയത്. അതെല്ലാം തന്നെ സൂപ്പർ ഹിറ്റുകളുമായിരുന്നു. ആദ്യമായി സംവിധാനം ചെയ്‌ത മനു അങ്കിൾ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഭാര്യ: ലീന, മക്കൾ: എലിസബത്ത്, റോസി, ജോസ്.

Also Read: ജനപ്രിയ സിനിമകളുടെ ശില്‍പി; ഡെന്നീസ് ജോസഫിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE