അതിഥി തൊഴിലാളികൾക്ക് കോവിഡ് ശുശ്രൂഷാ കേന്ദ്രം; ജില്ലയിൽ ആരംഭിച്ചു

By Team Member, Malabar News
migrant workers
Ajwa Travels

പാലക്കാട് : തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കോവിഡ് ബാധിതരാകുന്ന അതിഥി തൊഴിലാളികൾക്കായി പ്രത്യേക കോവിഡ് ശുശ്രൂഷാ കേന്ദ്രം തുടങ്ങി. കൊഴിഞ്ഞാമ്പാറ നാട്ടുകൽ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിലാണ് കേന്ദ്രം ആരംഭിച്ചത്. 72 കിടക്കകളും, 10 ശുചിമുറികളും ഉൾപ്പെടുന്ന കേന്ദ്രത്തിൽ 2 ഡോക്‌ടർമാരും, 4 നഴ്‌സുമാരും ഉൾപ്പെടുന്ന 15 ആരോഗ്യ പ്രവർത്തകർ ഉണ്ടായിരിക്കും.

രോഗലക്ഷണങ്ങൾ ഇല്ലാത്ത ആളുകൾക്കും, പ്രത്യേക ചികിൽസ ആവശ്യമില്ലാത്ത ആളുകൾക്കുമായിരിക്കും ഇവിടെ പ്രവേശനം ഉണ്ടാകുക. തീവ്ര പരിചരണം ആവശ്യമുള്ള ആളുകളെ ഇവിടെ പ്രവേശിപ്പിക്കുകയില്ല. തീവ്രപരിചരണം ആവശ്യമുള്ള കോവിഡ് ബാധിതർക്ക് ജില്ലാ ആശുപത്രിയിലും ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് ചികിൽസ ഒരുക്കിയിട്ടുള്ളത്.

കോവിഡ് ശുശ്രൂഷാ കേന്ദ്രത്തിനൊപ്പം തന്നെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള അതിഥി തൊഴിലാളികൾക്കായി വാളയാറിൽ പ്രത്യേക ഐസൊലേഷൻ കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. വാളയാർ പതിനാലാംകല്ലിൽ വാടകക്കെട്ടിടത്തിലാണ് പ്രത്യേക ഐസൊലേഷൻ കേന്ദ്രം ഒരുക്കിയിട്ടുള്ളത്. കോവിഡ് സമ്പർക്ക പട്ടികയിലുള്ളവരെ സ്വന്തം താമസസ്‌ഥലങ്ങളിലും തൊഴിലാളി ക്യാംപുകളിലും താമസിപ്പിക്കുന്നത് രോഗവ്യാപനത്തിന് കാരണമായേക്കാം. ഈ സാഹചര്യത്തിലാണ് പ്രത്യേക കേന്ദ്രം ആരംഭിച്ചത്.

Read also : കേന്ദ്രം കടമ ചെയ്‌തെങ്കിൽ വിദേശ സഹായത്തിന് കാത്തു നിൽക്കേണ്ടി വരില്ലായിരുന്നു; രാഹുൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE