കേന്ദ്രം കടമ ചെയ്‌തെങ്കിൽ വിദേശ സഹായത്തിന് കാത്തു നിൽക്കേണ്ടി വരില്ലായിരുന്നു; രാഹുൽ

By Desk Reporter, Malabar News
Rahul Gandhi
Ajwa Travels

ന്യൂഡെൽഹി: കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം.

“വിദേശ സഹായം കൈപ്പറ്റുന്നതിൽ കേന്ദ്ര സർക്കാർ അഭിമാനം കൊള്ളുന്നുവെന്നത് ദയനീയമാണ്. സ്വന്തം കടമ കേന്ദ്ര സർക്കാർ നിറവേറ്റിയിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു,”- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.

നേരത്തെ, വിദേശത്ത് നിന്ന് സ്വീകരിച്ച സഹായത്തിന്റെ കണക്ക് പുറത്തു വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. വിദേശ സഹായം സ്വീകരിക്കുന്നതില്‍ സുതാര്യതയില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.

രണ്ടാം കോവിഡ് തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വലിയ തോതിൽ സഹായങ്ങൾ എത്തുന്നുണ്ട്. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ജര്‍മനി, യുകെ, അയര്‍ലാന്റ്, ബെല്‍ജിയം, റൊമേനിയ, സിങ്കപ്പൂര്‍, സ്വീഡന്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് സഹായമെത്തിയിരുന്നു.

Also Read:  ജൂനിയർ ഗുസ്‌തി താരത്തിന്റെ കൊലപാതകം; സുശീൽ കുമാറിന് എതിരെ ലുക്ക് ഔട്ട്‌ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE