പ്രതികളെ സിബിഐ വെറുതേ വിടുന്നു; സിബിഐയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്‌ത് ഹൈക്കോടതി

By News Desk, Malabar News
madras high court to cbi
tamilnadu High Court
Ajwa Travels

ചെന്നൈ: സിബിഐയെ ചോദ്യം ചെയ്‌ത്‌ മദ്രാസ് ഹൈക്കോടതി. വേണ്ടത്ര തെളിവുകൾ ശേഖരിക്കാൻ സിബിഐക്ക് കഴിയുന്നില്ലേ? പല കേസുകളിലെയും പ്രതികളെ വെറുതെ വിടുന്നു? ഈ ദുര്യോഗത്തിന് കാരണം എന്താണ്? കോടതി ഉന്നയിച്ച ചോദ്യങ്ങളിൽ സിബിഐ അസ്വസ്‌ഥരായി.

വേണ്ടത്ര തെളിവുകൾ ഇല്ലാത്തതിനാലാണ് പ്രതികൾ രക്ഷപെട്ട് പോകുന്നതെന്നും ഇത് സിബിഐയുടെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. പല കേസുകളുടെയും അന്വേഷണത്തിൽ വിദഗ്‌ധരായ ഉദ്യോഗസ്‌ഥരുടെ അഭാവം ഉണ്ടെന്നാണ് കോടതിയുടെ വിലയിരുത്തൽ. മറ്റ് വിഭാഗങ്ങളിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തുന്നവർക്ക് വേണ്ടത്ര കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും കോടതി പറഞ്ഞു.

Also Read: മധ്യപ്രദേശിലെ കമൽനാഥ്‌ സർക്കാരിനെ വീഴ്‌ത്തിയത്‌ മോദിയെന്ന് വെളിപ്പെടുത്തൽ

സിബിഐക്ക് സ്വന്തമായി റിക്രൂട്ട്മെന്റ് എങ്ങനെയാണ്? കഴിഞ്ഞ 20 വർഷമായി സിബിഐ തമിഴ്‌നാട്ടിൽ അന്വേഷിച്ച കേസുകൾ എത്രയാണ്? ഇതിൽ എത്ര കേസുകളിൽ പ്രതികളെ കോടതി ശിക്ഷിച്ചു? എന്നിങ്ങനെയുള്ള ചോദ്യങ്ങളുടെ ഉത്തരം വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE