മധ്യപ്രദേശിലെ കമൽനാഥ്‌ സർക്കാരിനെ വീഴ്‌ത്തിയത്‌ മോദിയെന്ന് വെളിപ്പെടുത്തൽ

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വെളിപ്പെടുത്തലുമായി ബിജെപി ദേശീയ സെക്രട്ടറി കൈലാസ് വിജയവർഗീയ. ഇൻഡോറിൽ നടന്ന പരിപാടിയിലായിരുന്നു വിജയവർഗീയയുടെ പരാമർശം.

നിങ്ങൾ ആരോടും പറയരുത്. ഇതുവരെ ഈ രഹസ്യം ആരോടും ആരോടും പറഞ്ഞിട്ടില്ല. മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ വീഴ്‌ത്തിയത് നരേന്ദ്ര മോദിയാണ്. അല്ലാതെ ധർമേന്ദ്ര പ്രധാനല്ലെന്ന് വിജയവർഗീയ പറഞ്ഞു.

ബിജെപി ദേശീയ നേതൃത്വമാണ് കമൽനാഥ്‌ സർക്കാരിനെ താഴെ ഇറക്കാൻ ഇടപ്പെട്ടതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ നേരത്തെ പറഞ്ഞിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയെ കോൺഗ്രസിൽ നിന്നും അടർത്തി എടുക്കാനുള്ള നീക്കത്തിന് ചുക്കാൻ പിടിച്ചത് ബിജെപി ദേശീയ നേതൃത്വമാണെന്നായിരുന്നു ചൗഹാന്റെ വെളിപ്പെടുത്തൽ. സിന്ധ്യയും 22 എംഎൽഎമാരും സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെയാണ് മധ്യപ്രദേശിലെ കമൽനാഥ്‌ സർക്കാർ വീണത്.

Read also: കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഫലപ്രദമായില്ല; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE