റേഷൻകടകൾ എല്ലാ ദിവസവും തുറക്കണം; നിർദ്ദേശവുമായി കേന്ദ്രം

By Team Member, Malabar News
Ajwa Travels

ന്യൂഡെൽഹി : രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ ലോക്ക്ഡൗൺ മൂലം വ്യാപാര സ്‌ഥാപനങ്ങൾ പ്രവർത്തിക്കാൻ ഏർപ്പെടുത്തിയ നിശ്‌ചിത സമയപരിധിയിൽ നിന്നും റേഷൻ കടകളെ ഒഴിവാക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. കഴിയുമെങ്കിൽ ആഴ്‌ചയിൽ എല്ലാ ദിവസവും റേഷൻ കടകൾ തുറക്കാൻ അനുമതി നൽകണമെന്നും കേന്ദ്രം സംസ്‌ഥാനങ്ങളോട് ആവശ്യപ്പെട്ടു.

പിഎംജികെഎവൈ, എൻഎഫ്എസ്എ പദ്ധതികൾ വഴിയുള്ള ഭക്ഷ്യധാന്യങ്ങൾ ഗുണഭോക്‌താക്കൾക്ക് തടസമില്ലാതെ സമയബന്ധിതമായി ലഭ്യമാക്കണം. ഇതിനായി എല്ലാ സംസ്‌ഥാനങ്ങളിലും റേഷൻകടകൾ കൃത്യമായി പ്രവർത്തിക്കണമെന്നും കേന്ദ്രം വ്യക്‌തമാക്കി. മിക്ക സംസ്‌ഥാനങ്ങളിലും ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ പല സമയങ്ങളിലായി വിതരണം നടത്തണമെന്നും കേന്ദ്രം അറിയിച്ചു.

Read also : പ്രശസ്‌ത എഴുത്തുകാരൻ യുഎ ഖാദറിന്റെ ഭാര്യ അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE