ഗോതമ്പില്ല, പകരം റാഗിയും ആട്ടയും; ആദിവാസി ഊരുകൾക്കുള്ള ഭക്ഷ്യധാന്യങ്ങളിൽ മാറ്റം

By Team Member, Malabar News
Change In The Food Grains For The Tribal Villages Said Minister GR Anil
Ajwa Travels

തിരുവനന്തപുരം: ആദിവാസി ഊരുകളിൽ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളിൽ മാറ്റം വരുത്തുമെന്ന് വ്യക്‌തമാക്കി മന്ത്രി ജിആർ അനിൽ. ഗോതമ്പിന് പകരമായി റാഗി, ആട്ട മാവ് എന്നിവ ഉൾപ്പെടുത്താനാണ് തീരുമാനം. സംസ്‌ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ആദിവാസി ഊരുകളിൽ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

പദ്ധതി പ്രകാരം തിരുവനന്തപുരം അമ്പൂരിയിലെ 183 ആദിവാസി കുടുംബങ്ങൾക്കാണ് പ്രയോജനം ലഭിക്കുന്നത്. റേഷൻ സാധനങ്ങൾ വിതരണം ചെയ്യുന്ന സഞ്ചരിക്കുന്ന റേഷൻ കടയുടെ ഉൽഘാടനം നിർവഹിച്ചു സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്‌.

സഞ്ചരിക്കുന്ന റേഷൻ കടകൾ എത്തുന്നതോടെ ആദിവാസി വിഭാഗങ്ങൾക്ക് ഉണ്ടാകുന്ന യാത്രാച്ചിലവ് ഒഴിവാക്കാൻ സാധിക്കും. എല്ലാ മാസവും രണ്ട് തവണയാണ് സഞ്ചരിക്കുന്ന റേഷൻകടകൾ ആദിവാസി ഊരുകളിൽ എത്തുക. സംസ്‌ഥാനത്തെ 140 മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷൻ കട പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.

Read also: 41 ബില്യൺ ഡോളർ വാഗ്‌ദാനം; ട്വിറ്ററിന് വിലപറഞ്ഞ് ഇലോൺ മസ്‌ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE