രാജ്യത്തെ കോവിഡ് വർധന; മാനദണ്ഡങ്ങൾ കര്‍ശനമാക്കാൻ സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

By News Desk, Malabar News
covid_world
Representational Image
Ajwa Travels

ഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കൂടി വരുന്ന പശ്‌ചാത്തലത്തിൽ നടപടികളുമായി കേന്ദ്ര സര്‍ക്കാർ. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കാനും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഹോം സെക്രട്ടറി നിര്‍ദ്ദേശം നൽകി.

രാജ്യത്ത് ഹോളി, ഈസ്‌റ്റർ, ഈദ് തുടങ്ങിയ ആഘോഷങ്ങളുടെ പശ്‌ചാത്തലത്തിൽ ആണ് ചീഫ് സെക്രട്ടറിമാർക്ക് ഹോം സെക്രട്ടറി അജയ് ബല്ല കത്ത് അയച്ചത്. ഇതിനെല്ലാം പുറമെ കേരളം അടക്കം അഞ്ച് സംസ്‌ഥാനങ്ങളിൽ തിര‍ഞ്ഞെടുപ്പ് നടപടികളും പുരോഗമിക്കുകയാണ്.

പരിശോധന നടത്തി സമ്പർക്ക പട്ടിക തയാറാക്കുന്ന രീതി കർശനമായി പാലിക്കണം, ആഘോഷങ്ങളിൽ ആൾക്കൂട്ടങ്ങൾ അനുവദിക്കരുത് ഇതു സംബന്ധിച്ച നിർദേശം ജില്ലാ ഭരണകൂടങ്ങൾക്ക് നൽകണമെന്നും ഹോം സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് അയച്ച സന്ദേശത്തിൽ വ്യക്‌തമാക്കുന്നു.

Also Read: അസമിൽ അധികാരം ലഭിച്ചാൽ പൗരത്വ നിയമം നടപ്പാക്കില്ല; മൻമോഹൻ സിംഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE