മധ്യ കേരളത്തിൽ കൂടുതൽ മഴക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്

By Desk Reporter, Malabar News
Heavy rain in kerala
Representational Image
Ajwa Travels

തിരുവനന്തപുരം: ഉച്ചക്ക് ശേഷം മധ്യകേരളത്തിൽ കൂടുതൽ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ പ്രവചനം. സംസ്‌ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. 10 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, കേരളത്തിൽ അടുത്ത 2-3 ദിവസത്തിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലവർഷം ഇന്ന് കേരളത്തിൽ എത്തുമെന്നായിരുന്നു കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നത്.

എന്നാൽ, അന്തരീക്ഷ സാഹചര്യങ്ങൾ അനുകൂലമാകുന്നത് അനുസരിച്ച് അടുത്ത 2-3 ദിവസത്തിനുള്ളിൽ മണ്‍സൂണ്‍ എത്തിച്ചേരും എന്നാണ് നിലവിലെ വിലയിരുത്തൽ. അറബിക്കടലിൽ ലക്ഷദ്വീപിന്റെ സമീപത്തെ കുറച്ചുകൂടി ഭാഗങ്ങളിലേക്ക് കാലവർഷം വ്യാപിച്ചിട്ടുണ്ട്. കാലവർഷം കേരളത്തിൽ എത്തിയാലും ആദ്യ ദിവസങ്ങളിൽ അതിശക്‌തവും വ്യാപകവുമായ മഴക്ക് സാധ്യത കുറവാണ്.

Most Read:  പീഡന കേസ്; വിജയ് ബാബു കൊച്ചിയിൽ എത്തിയാലുടൻ അറസ്‌റ്റെന്ന് കമ്മീഷണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE