ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ കൈയ്യേറ്റങ്ങളില്‍ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ കേന്ദ്ര നിര്‍ദ്ദേശം

By News Desk, Malabar News
MalabarNews_doctors protest
Representational Image
Ajwa Travels

ഡെൽഹി: രാജ്യത്ത് ഡോകട്ർമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എതിരായി നടക്കുന്ന കൈയ്യേറ്റങ്ങളില്‍ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ സംസ്‌ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത്തരം സംഭവങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ അരക്ഷിതാവസ്‌ഥ സൃഷ്‌ടിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അക്രമ സംഭവങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ആരോഗ്യ പ്രവര്‍ത്തകരെ ആക്ഷേപിച്ചു കൊണ്ടുള്ള സമൂഹ മാദ്ധ്യമ സന്ദേശങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും സംസ്‌ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചു.

കേരളം അടക്കമുള്ള വിവിധ സംസ്‌ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി ചികിൽസാ പിഴവ് ആരോപിച്ച് ഡോകട്ർമാരെയും ആരോഗ്യ പ്രവര്‍ത്തകരെയും മര്‍ദിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിന്റെ പശ്‌ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

Must Read: മീഡിയവൺ തിരുത്താൻ അനുവദിച്ചില്ല: രാജ്യദ്രോഹകേസിൽ ഇന്ന് ‘ഐഷ’ ഉദ്യോഗസ്‌ഥർക്ക്‌ മുന്നിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE