മീഡിയവൺ തിരുത്താൻ അനുവദിച്ചില്ല: രാജ്യദ്രോഹകേസിൽ ഇന്ന് ‘ഐഷ’ ഉദ്യോഗസ്‌ഥർക്ക്‌ മുന്നിൽ

By Desk Reporter, Malabar News
Aisha Sultana must appear for questioning today
Representational image
Ajwa Travels

കൊച്ചി: ദ്വീപ് ജനതയ്‌ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച ഐഷ, ഇന്ന് ലക്ഷദ്വീപിലെ അന്വേഷണ ഉദ്യോഗസ്‌ഥർക്ക്‌ മുന്നിൽ ഹാജരാകും. മീഡിയവൺ ചാനലിന് നൽകിയ അഭിമുഖത്തിനിടെ ‘ബയോവെപ്പൺ കേന്ദ്രം, ദ്വീപിൽ ഉപയോഗിച്ചു’ എന്ന പ്രയോഗത്തിന്റെ പേരിലാണ് ഐഷയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കവരത്തി പോലീസ് കേസെടുത്തത്.

കേന്ദ്രം ലക്ഷദ്വീപിൽ ബയോവെപ്പൺ അഥവാ ജൈവായുധം ഉപയോഗിച്ചു എന്ന തെറ്റായ പരാമർശത്തിൽ, തനിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുന്നതുവരെ തന്റെഭാഗം വിശദമാക്കാനോ തിരുത്തുകൊടുക്കാനോ മീഡിയവൺ തയ്യാറായില്ല എന്നാണ് ഐഷയുടെ വാദം

അശ്രദ്ധകൊണ്ടോ പക്വതകുറവുകൊണ്ടോ ഐഷ ഉപയോഗിച്ച പ്രയോഗത്തിൽ അടങ്ങിയിരിക്കുന്ന രാജ്യത്തെ ജനതക്ക് നേരെ രാജ്യംതന്നെ ജൈവായുധം പ്രയോഗിച്ചു എന്ന ആശയം അപകടകരമായ പ്രസ്‌താവനയാണ്.

മാദ്ധ്യമചർച്ചകളിൽ പങ്കെടുത്ത് തഴക്കവും പഴക്കവും വന്നഒരാളല്ല ഞാൻ. 26 വയസുള്ള എന്റെ പരിമിതികളെകുറിച്ച് എനിക്ക് ഉത്തമ ബോധ്യമുണ്ട്. എന്റെ വാക്കിൽ പിഴവുണ്ടായിട്ടുണ്ട്. ഞാൻ ചർച്ചയിൽ പെങ്കെടുക്കുന്നത് മീഡിയവൺ ചാനലിൽ ഇരുന്നുകൊണ്ടുമല്ല. അതുകൊണ്ടു തന്നെ സാങ്കേതിക പ്രശ്‌നം കാരണം എനിക്ക് പലതും വ്യക്‌തമായി കേൾക്കാനും കഴിഞ്ഞിരുന്നില്ല. ഞാൻ പറഞ്ഞതിലെ ഗൗരവം എത്രമാത്രമാണെന്ന് പിന്നീട് ആ വീഡിയോ കണ്ടപ്പോൾ എനിക്ക് ബോധ്യമായിരുന്നു. ആ നിമിഷം മുതൽ അതായത് ജൂൺ 8 മുതൽ തന്നെ ചാനലുമായി ബന്ധപ്പെട്ട മിക്കവരെയും ഞാൻ വിളിക്കുന്നു. മെസേജ് അയക്കുന്നു. എന്റെ ഭാഗം വിശദീകരിക്കാൻ അവസരം കിട്ടിയില്ല. എനിക്കെതിരെ കേസെടുത്ത ശേഷമാണ് മീഡിയവൺ എന്റെ ഭാഗം പ്രസിദ്ധീകരിച്ചത്‘ –ഐഷ മലബാർ ന്യൂസിനോട് പറഞ്ഞു.

പൂർണ്ണ വായനയ്ക്ക്

Most Read: മോഹനന്‍ വൈദ്യരെ തിരുവനന്തപുരത്തെ ബന്ധു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE