മോഹനന്‍ വൈദ്യരെ തിരുവനന്തപുരത്തെ ബന്ധു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

By Desk Reporter, Malabar News
Mohanan Vaidyar was found dead at his relative's house in Thiruvananthapuram
Ajwa Travels

തിരുവനന്തപുരം: ജില്ലയിലെ കാലടിയുള്ള ബന്ധു വീട്ടില്‍ മോഹനൻ വൈദ്യർ (65) കുഴഞ്ഞു വീണ് മരിച്ച നിലയില്‍. വിശ്വാസത്തിലൂന്നിയ സമാന്തര ചികിൽസാ മാർഗങ്ങളുടെ പ്രചാരകനായിരുന്ന മോഹനൻ വൈദ്യരെ ശനിയാഴ്‌ച വൈകിട്ട് എട്ടു മണിയോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് ബന്ധുക്കൾ പറയുന്നു.

അശാസ്‌ത്രീയവും അടിസ്‌ഥാന തെളിവുകൾ പോലും നിരത്താനും കഴിയാത്ത ചികിൽസാ സമ്പ്രദായത്തിലുടെയും തുടർന്നുള്ള വിവാദങ്ങളിലൂടെയും മറ്റും പ്രസിദ്ധനായ മോഹനൻ വൈദ്യർ എന്ന മോഹനൻ നായർ തന്റെ മകനൊപ്പം രണ്ട് ദിവസമായി മൃതദേഹം കണ്ടെത്തിയ ബന്ധുവീട്ടില്‍ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. രാവിലെയോടെ മോഹനന്‍ വൈദ്യര്‍ക്ക് പനിയും ശ്വാസ തടസവും ഉണ്ടായിരുന്നുവെന്നും തുടർന്നാണ്‌ മരണം സംഭവിച്ചതെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ രാവിലെയോടെ മാത്രമേ ലഭിക്കു എന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്‌. ആധുനിക ചികിൽസക്കെതിരെ മോഹനൻ വൈദ്യർ നടത്തിയ പ്രസ്‌താവനകൾ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. കോവിഡ് രോഗബാധക്ക്‌ അനധികൃത ചികിൽസ നടത്തിയതിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയും അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.

പ്രൊപിയോണിക് അസിഡീമിയ എന്ന രോഗം ബാധിച്ചിരുന്ന ഒന്നര വയസുണ്ടായിരുന്ന കുട്ടിയെ അശാസ്‌ത്രീയ ചികിൽസ നൽകി മരണത്തിനിടയാക്കി എന്ന സംഭവത്തിൽ അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറുടെ പരാതിയെതുടർന്ന് വൈദ്യർക്കെതിരേ മാരാരിക്കുളം പോലീസ് നരഹത്യക്ക്‌ കേസെടുത്തിരുന്നു.

Mohanan_Vaidyar with Sohan Roy
മെഡിബിസ് ടിവി നൽകിയ ‘ആയുർ എക്‌സലൻസ്’ അവാർഡുമായി മോഹനൻ വൈദ്യർ. മെഡിബിസ് കമ്പനി ഉടമയായ സോഹൻ റോയ് (ഇടത്) സമീപം

കേരളത്തിലുണ്ടായ നിപ്പ ഉൾപ്പടെയുള്ള ഒട്ടുമിക്ക രോഗങ്ങൾക്ക് എതിരെയും ഇദ്ദേഹം നിലപാട് സ്വീകരിച്ചിരുന്നു. അർബുദം സ്വയംഭോഗം കൊണ്ട് ഉണ്ടായതാണ് എന്നും ഇദ്ദേഹം അവകാശപ്പെട്ടിരുന്നു. കോവിഡ്, ക്യാൻസർ ഉൾപ്പടെയുള്ള മാരകരോഗങ്ങളിലും തികഞ്ഞ അശാസ്‌ത്രീയ വിവരങ്ങളിലൂടെ ഒരുപറ്റം ജനതയെ തെറ്റിദ്ധരിപ്പിക്കാനും കൂടെ നിറുത്താനും ഇദ്ദേഹത്തിന് സാധിച്ചിരുന്നു. നിരവധി ആരാധകരുള്ളപ്പോൾ തന്നെ മോഹനൻ വൈദ്യർക്ക് അനേകം വിമർശകരും ഉണ്ടായിരുന്നു.

Most Read: ലക്ഷദ്വീപിൽ ഹെൽത്ത് ഡയറക്‌ടറെ സ്‌ഥലം മാറ്റി; പകരം ചുമതല ജൂനിയറായ വ്യക്‌തിക്ക്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE