ഇന്നലെ അന്തരിച്ച മോഹനൻ വൈദ്യർക്ക് കോവിഡ് സ്‌ഥിരീകരിച്ചു

By News Desk, Malabar News
MalabarNews_mohanan-vaidyar
മോഹനൻ വൈദ്യർ
Ajwa Travels

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച മോഹനൻ വൈദ്യർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. മരണാനന്തരം നടത്തിയ കോവിഡ് പരിശോധനയിലാണ് മോഹനൻ വൈദ്യർക്ക് കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

അശാസ്‌ത്രീയമായ ചികിൽസാ സമ്പ്രദായത്തിലൂടെയും അതിനെ തുടർന്നുള്ള വിവാദങ്ങളിലൂടെയും പ്രസിദ്ധനായ മോഹനൻ വൈദ്യർ എന്ന മോഹനൻ നായർ ഇന്നലെ രാത്രി തിരുവനന്തപുരം കരമന കാലടി ബന്ധുവീട്ടില്‍വെച്ച് കുഴഞ്ഞുവീണാണ് മരിച്ചത്. 65 വയസായിരുന്നു. രണ്ട് ദിവസം മുന്‍പാണ് മോഹനൻ വൈദ്യർ ബന്ധുവീട്ടിലെത്തിയത്. രാവിലെ മുതല്‍ ദേഹാസ്വാസ്‌ഥ്യം പ്രകടിപ്പിച്ച വൈദ്യര്‍ ആശുപത്രിയില്‍ പോകാനിരിക്കെയാണ് മരിച്ചത്.

Also Read: പാർട്ടി ഘടനയിൽ മാറ്റം വരുത്താൻ ഒരുങ്ങി കോൺഗ്രസ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE