പാർട്ടി ഘടനയിൽ മാറ്റം വരുത്താൻ ഒരുങ്ങി കോൺഗ്രസ്‌

By Staff Reporter, Malabar News
Congress
Representational Image
Ajwa Travels

തിരുവനന്തപുരം: പാർട്ടി ഘടനയിൽ വൻ മാറ്റത്തിന് ഒരുങ്ങി കോൺഗ്രസ്. ബ്ളോക്ക്, ബൂത്ത് കമ്മിറ്റികൾ ഒഴിവാക്കാൻ സാധ്യതയുണ്ട്. ബൂത്ത് കമ്മിറ്റികൾക്ക് പകരം യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കും. വീടുകൾ കേന്ദ്രീകരിച്ചാകും യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുക. ബ്ളോക്കിന് പകരം നിയോജക മണ്ഡലം കമ്മിറ്റികൾ വേണമെന്നും നിർദ്ദേശം ഉയർന്നു. ഇന്നലെ എറണാകുളം ഡിസിസി ഓഫിസിലെ വാർത്താ സമ്മേളനത്തിന് ശേഷം കെപിസിസി അധ്യക്ഷൻ കെ സുധാകരനും വർക്കിംഗ് പ്രസിഡണ്ടുമാരും ചർച്ച നടത്തിയിരുന്നു.

ഭാരവാഹികളായി പരമാവധി 50 പേർ മതിയെന്നാണ് ചർച്ചയിൽ ഉയർന്ന തീരുമാനം. നേരത്തെ സംസ്‌ഥാനത്ത് മുന്നൂറോളം ഭാരവാഹികളുണ്ടായിരുന്ന ജംബോ പട്ടികയാണ് അൻപതിലേക്ക് ചുരുക്കുന്നത്. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റയുടൻ തന്നെ പാർട്ടിയിൽ താഴെക്കിടയിൽ നിന്ന് മുതൽ വൻ അഴിച്ചുപണി ഉണ്ടാകുമെന്ന് കെ സുധാകരൻ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ നീക്കം.

Read Also: മുഖ്യമന്ത്രിയുടേത് ഭരണപരാജയം മറയ്‌ക്കാനുള്ള നാടകം; കെ മുരളീധരന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE