മധ്യ-തെക്കന്‍ കേരളത്തില്‍ മഴയ്‌ക്ക് സാധ്യത

By Desk Reporter, Malabar News
Chance of rain in Kerala
Ajwa Travels

തിരുവനന്തപുരം: മധ്യ-തെക്കൻ കേരളത്തിൽ ഇന്ന് മഴയ്‌ക്ക് സാധ്യത. ഇടുക്കി വരെയുള്ള ജില്ലകളിൽ മഴ ലഭിച്ചേക്കും. രാത്രി വരെ ഇടവിട്ട് മഴയ്‌ക്കാണ് സാധ്യത. വന മേഖലയിൽ കൂടുതൽ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം മലയോര മേഖലയിലും നഗര മേഖലയിലും ശക്‌തമായ മഴ തുടരുകയാണ്. തിരുവനന്തപുരം എയർപോർട്ടിൽ 45 മിനിറ്റിൽ 39 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. മധ്യ-തെക്കൻ കേരള ജില്ലകളിൽ രാത്രി വരെ ഇടവിട്ട് മഴ ലഭിക്കും.

രണ്ട് കിലോമീറ്റർ വരെ ഉയരത്തിൽ കിഴക്കൻ കാറ്റ് കേരളത്തിന് നേരെ ശക്‌തി പ്രാപിക്കുകയും, ബംഗാൾ ഉൾക്കടലിൽ നിന്നും ഈർപ്പം കലർന്ന മേഘം കേരളത്തിന് മേലെ എത്തിച്ചേർന്നതുമാണ് ചൂടിൽ ആശ്വാസമായി മഴക്ക് വഴിയൊരുക്കിയത്. അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യ ബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.

Most Read:  വിനീതയുടെ മാല പണയംവെച്ചു; പ്രതി കൊടുംകുറ്റവാളി, തെളിവെടുപ്പ് നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE