സംസ്‌ഥാനത്ത് തിങ്കളാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

By Staff Reporter, Malabar News
Rain_2020-Nov-06
Representational Image
Ajwa Travels

തിരുവനന്തപുരം: ഇന്ന് മുതൽ തിങ്കളാഴ്‌ച വരെ സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മാര്‍ച്ച് 29 വരെ സംസ്‌ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.

ഇതോടൊപ്പമാണ് ഇടിമിന്നൽ ജാഗ്രതാ നി‍ര്‍ദേശവും നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്‌ഥാനത്ത് വ്യാപകമായി മഴ പെയ്‌തിരുന്നു. മധ്യകേരളത്തിലാണ് മഴ കനത്ത നാശം വിതച്ചത്. എറണാകുളം, കോട്ടയം ജില്ലകളിൽ മഴ ശക്‌തമായിരുന്നു. എറണാകുളം ജില്ലയിൽ കനത്ത മഴയിലും കാറ്റിലും വ്യാപകനാശമാണ് റിപ്പോര്‍ട് ചെയ്‌തത്‌.

Read Also: പൂഞ്ഞാറിലും പിസി ജോർജിന് തിരിച്ചടി; പ്രചാരണത്തിനിടെ സംഘർഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE