ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിൽ കുറവ് വന്നതോടെ നിയന്ത്രണങ്ങൾ പിൻവലിച്ച് ചണ്ഡീഗഡ്. മഹാരാഷ്‌ട്ര, ഡെൽഹി, ബംഗാൾ തുടങ്ങിയ സംസ്‌ഥാനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ ഇതിനോടകം തന്നെ പിൻവലിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ചണ്ഡീഗഡ് ഭരണകൂടവും നിയന്ത്രണങ്ങൾ പിൻവലിച്ച് ഉത്തരവ് പുറത്തിറക്കിയത്.
പൊതു സ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ചണ്ഡീഗഡിൽ പിൻവലിച്ചു. അതിനാൽ തന്നെ ഇനിമുതൽ പൊതുസ്‌ഥലങ്ങളിലും ജോലി സ്‌ഥലങ്ങളിലും മാസ്‌ക് ധരിക്കാത്തതിന് പിഴ ഈടാക്കില്ല. കൂടാതെ സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി ഡിഎം ആക്‌ട് പ്രകാരം പുറപ്പെടുവിച്ച എല്ലാ മാർഗ നിർദ്ദേശങ്ങളും പിൻവലിക്കുകയാണെന്നും അധികൃതർ വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ വലിയ രീതിയിൽ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ അധികൃതർ തീരുമാനിച്ചത്. കൂടാതെ ഇതിനോടകം തന്നെ നിരവധി സംസ്‌ഥാനങ്ങളിൽ കോവിഡ് വ്യാപനം കുറഞ്ഞതോടെ മാസ്‌ക് ഉപയോഗം ആവശ്യമെങ്കിൽ മാത്രം മതിയെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.
Read also: മുല്ലപ്പെരിയാർ; അധികാരങ്ങൾ മേൽനോട്ട സമിതിക്ക്, നിർദ്ദേശം നൽകാൻ സുപ്രീം കോടതി