ന്യൂഡെൽഹി: ദേശീയ ഡാം സുരക്ഷാ അതോറിറ്റി നിയമപ്രകാരമുള്ള അധികാരങ്ങൾ മേൽനോട്ട സമിതിക്ക് കൈമാറുമെന്ന സൂചന നൽകി സുപ്രീം കോടതി. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകുമെന്ന് ജസ്‌റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. അണക്കെട്ടിന്റെ ദൃഢത, ഘടന എന്നിവ സംബന്ധിച്ച കാര്യങ്ങളായതിനാൽ സൂക്ഷ്‌മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറണമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അണക്കെട്ടുകളുടെ സുരക്ഷാ ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ ചുമതലയാണെന്നാണ് കേന്ദ്രസർക്കാർ വാദം. അതിനാൽ അണക്കെട്ടിന്റെ സുരക്ഷ ഉൾപ്പടെയുള്ളവ അതോറിറ്റി പരിശോധിക്കുമെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
കേന്ദ്രത്തിന്റെ നിലപാടിനെ തമിഴ്‌നാട് പിന്തുണക്കുകയും ചെയ്‌തിട്ടുണ്ട്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിന് സ്വീകരിക്കുന്ന നടപടികൾ അഡീഷണൽ സോളിസിറ്റർ ജനറൽ സുപ്രീം കോടതിയിൽ ഇന്ന് എഴുതി നൽകി. ജസ്‌റ്റിസുമാരായ എഎം ഖാൻവിൽക്കർ, അഭയ് എസ് ഓക, സിടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് മുല്ലപ്പെരിയാർ ഹരജികൾ പരിഗണിക്കുന്നത്.
Most Read: സ്‌ത്രീധന സമ്പ്രദായത്തെ പിന്തുണച്ച് നഴ്‌സിങ് പുസ്‌തകം; വിമർശനം ശക്‌തം