കോവിഡ് കേസുകളിൽ വർധന; ഗ്രീൻ പാസ് നിബന്ധനയിൽ മാറ്റവുമായി യുഎഇ

By Team Member, Malabar News
Change In Green Pass validity In UAE
Ajwa Travels

അബുദാബി: പ്രതിദിന കോവിഡ് കണക്കുകളിൽ വർധന രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ യുഎഇയില്‍ അല്‍ ഹുസ്‍ന്‍ ആപ്ളിക്കേഷനിലെ ഗ്രീന്‍ പാസിന് ആവശ്യമായ കോവിഡ് പരിശോധനയുടെ കാലാവധി 30 ദിവസത്തിൽ നിന്നും 14 ദിവസമായി കുറച്ചു. അധികൃതർ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

ഈ മാസം 15ആം തീയതി മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരിക. എല്ലാ മേഖലകളിലെയും ജീവനക്കാർക്ക് ഇത് ബാധകമായിരിക്കും. എന്നാൽ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് 20ആം തീയതി മുതലാണ് ഈ തീരുമാനം പാലിക്കേണ്ടത്.

വാക്‌സിൻ സ്വീകരിച്ച ആളുകൾ അല്‍ ഹുസ്‍ന്‍ ആപ്ളിക്കേഷനില്‍ ഗ്രീന്‍ പാസ് ലഭിക്കുന്നതിന് നിലവില്‍ 30 ദിവസത്തിലൊരിക്കലായിരുന്നു കോവിഡ് പരിശോധന നടത്തിയിരുന്നത്. ഒരാഴ്‌ച കൊണ്ട് യുഎഇയിലെ കോവിഡ് കേസുകളില്‍ ഇരട്ടിയോളം വര്‍ധനവ് രേഖപ്പെടുത്തിയ സാചര്യത്തിലാണ് ഇത് 14 ദിവസമായി കുറച്ചത്. കൂടാതെ യുഎഇയിലെ പല പൊതുസ്‌ഥാപനങ്ങളിലും പ്രവേശിക്കാന്‍ അല്‍ ഹുസ്ൻ ആപ്ളിക്കേഷനിലെ ഗ്രീന്‍ സ്‌റ്റാറ്റസ് ആവശ്യമാണ്.

Read also: പ്രതിദിന രോഗബാധയിൽ നേരിയ കുറവ്; രാജ്യത്ത് പുതിയ കോവിഡ് ബാധിതർ 6,594

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE