അതിർത്തികളിൽ കർശന ജാഗ്രത; പരിശോധനകൾ കർശനമാക്കി

By Team Member, Malabar News
wayanad news
Representational image
Ajwa Travels

വയനാട് : കേരളത്തിന് പുറമേ കർണാടകയിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ അതിർത്തികളിൽ കർശന നിയന്ത്രണം. ബാവലി, തോൽപ്പെട്ടി അതിർത്തികളിൽ ഇതോടെ കർശന പരിശോധനയാണ് അധികൃതർ നടത്തുന്നത്. അതിർത്തി കടക്കാൻ എത്തുന്നവരുടെ പൂർണ വിവരങ്ങൾ ശേഖരിച്ചതിന് ശേഷം മാത്രമാണ് യാത്രക്ക് അനുമതി നൽകുന്നത്. നിലവിൽ പോലീസ്, ഹെൽത്ത്, റവന്യു ഉദ്യോഗസ്‌ഥർക്ക് പുറമേ 4 അധ്യാപകരും ഇവിടെ ഡ്യൂട്ടിയിലുണ്ട്.

കഴിഞ്ഞ ദിവസം ജില്ലാ കളക്‌ടർ ഡോക്‌ടർ അദീല അബ്‌ദുള്ള അതിർത്തിയിലെത്തി കാര്യങ്ങൾ വിലയിരുത്തി. കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യുന്ന ആളുകൾക്ക് മാത്രമാണ് പ്രവേശന അനുമതിയുള്ളത്. കൂടാതെ ഒരു ഡോക്‌ടറുടെയും 2 നഴ്സുമാരുടെയും സേവനം ബാവലി ബോഡർ ഫെസിലിറ്റേഷൻ സെന്ററിൽ ലഭ്യമാക്കിയിട്ടുണ്ട്.

Read also : കോവിഡിനെ നേരിടാൻ പപ്പായ ഇലയുടെ നീര്; സനൽകുമാർ ശശിധരന് എതിരെ പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE