കോവിഡിനെ നേരിടാൻ പപ്പായ ഇലയുടെ നീര്; സനൽകുമാർ ശശിധരന് എതിരെ പരാതി

By Staff Reporter, Malabar News
sanal-kumar-sasidharan
Ajwa Travels

കൊച്ചി: പപ്പായ ഇലയുടെ നീർ കുടിച്ചാൽ കോവിഡ് കുറക്കാൻ സാധിക്കുമെന്ന് അവകാശപ്പെടുന്ന ലേഖനങ്ങളുടെ ലിങ്ക് പങ്കുവെച്ച സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ പരാതി. സനൽ തന്നെയാണ് പരാതിയുടെ കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സനലിന്റെ പോസ്‌റ്റ് അയച്ചു കൊടുത്താണ് പരാതി നൽകിയിരിക്കുന്നത്.

പപ്പായയുടെ കാര്യത്തിൽ എന്തെങ്കിലും സത്യാവസ്‌ഥയുണ്ടോ എന്ന് അന്വേഷിച്ച് ഇദ്ദേഹത്തിനെതിരെ കേസ് എടുക്കണമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സന്ദേശം. താൻ പപ്പായ ഇലയെ കുറിച്ച് പറഞ്ഞതിൽ എന്താണ് തെറ്റെന്ന് സനൽ ചോദിക്കുന്നു.


വൈദ്യശാസ്‌ത്രം ഒന്നേയുള്ളു എന്നും അത് അലോപ്പതി ആണെന്നും മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാൻ പാടില്ല എന്നുമൊക്കെയുള്ള പുറപ്പാടുകൾ അടിസ്‌ഥാനമില്ലാത്തതും ദുരുദ്ദേശപരവുമാണ്. എന്തിനെക്കുറിച്ചുമുള്ള അറിവുകളും അഭിപ്രായങ്ങളും പങ്കുവയ്‌ക്കാൻ ഭരണഘടനാപരമായ സ്വാതന്ത്ര്യം ഓരോ പൗരനുമുണ്ടെന്നാണ് സംവിധായകൻ പറയുന്നത്.

Read Also: തൃശൂരിൽ ഗുരുതര കോവിഡ് ലംഘനം; മൃതദേഹത്തിൽ മത ചടങ്ങുകൾ നടത്താൻ ശ്രമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE