തൃശൂരിൽ ഗുരുതര കോവിഡ് ലംഘനം; മൃതദേഹത്തിൽ മത ചടങ്ങുകൾ നടത്താൻ ശ്രമം

By News Desk, Malabar News
Confirmation of covid deaths on district basis from tomorrow; Chief Minister
Representational image
Ajwa Travels

തൃശൂർ: തൃശൂരിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് മൃതദേഹത്തിൽ മത ചടങ്ങുകൾ നടത്താൻ ശ്രമം നടത്തിയെന്ന് പരാതി. തൃശൂരിലെ എംഐസി ജുമാ മസ്‌ജിദിലാണ് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതശരീരം കുളിപ്പിക്കാൻ കൊണ്ടു വന്നത്.

വിവരമറിഞ്ഞ് സ്‌ഥലത്തെത്തിയ ആരോഗ്യ പ്രവർത്തകർ ആംബുലൻസ് കസ്‌റ്റഡിയിലെടുത്തു. വരവൂർ സ്വദേശി ഖദീജയുടെതാണ് മൃതദേഹം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹം നേരേ പള്ളിയിലേക്ക് കൊണ്ടുവരികയായിരുന്നു എന്നാണ് വിവരം.

നേരത്തെയും ഇത്തരം സംഭവങ്ങൾ നടന്നതായി പരാതി ഉയർന്നതിനാൽ പരിശോധന കർശനമാക്കിയിരുന്നു. ഖദീജയുടെ മൃതദേഹം ആരോഗ്യവകുപ്പ് അധികൃതരുടേയും പോലീസിന്റെയും സാന്നിദ്ധ്യത്തിൽ പ്രോട്ടോക്കോൾ പാലിച്ച് സംസ്‌കരിക്കും.

പ്രോട്ടോക്കോൾ ലംഘിച്ചതിന് മസ്‌ജിദ് അധികൃതർക്കെതിരെയും ബന്ധുക്കൾക്കെതിരെയും കേസെടുക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനം. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്‌ടർ എസ് ഷാനവാസും അറിയിച്ചു.

Also Read: സംസ്‌ഥാന മന്ത്രിസഭ; രണ്ട് മന്ത്രിസ്‌ഥാനം വേണമെന്ന് ജോസ് കെ മാണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE