ഭരണഘടനയിൽ നിന്ന് ‘മതേതരത്വം’ ഒഴിവാക്കണം; ബിജെപി ദേശീയ ജനറൽ സെക്രട്ടറി

By Desk Reporter, Malabar News
'Secularism' should be excluded from the Constitution; BJP National General Secretary
Ajwa Travels

ബെംഗളൂരു: ഭരണഘടനയിൽ നിന്ന് ‘മതേതരത്വം’ എന്ന വാക്ക് ഒഴിവാക്കണമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവി. ഭരണഘടനയിൽ ‘മതേതരത്വം’ എന്ന പദം ആവശ്യമുണ്ടോ എന്ന് ചിന്തിക്കണമെന്നാണ് സിടി രവിയുടെ പ്രസ്‌താവന. ഇക്കാര്യം ചർച്ച ചെയ്യണം. ഡോ ബിആർ അംബേദ്‌കർ ഭരണഘടനയിൽ ‘മതേതരത്വം’ എന്ന വാക്ക് ഉൾകൊള്ളിച്ചിരുന്നില്ല. രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി ഇന്ദിര ഗാന്ധിയുടെ കോൺഗ്രസ് സർക്കാരാണ് ഉൾകൊള്ളിച്ചത്. മാറിചിന്തിക്കേണ്ട സമയമാണെന്നും സിടി രവി പറയുന്നു.

മതേതരത്വമെന്ന വാക്ക് ഭരണഘടനയിൽ ഉപയോഗിക്കാത്തതിനാൽ അംബേദ്‌കർ വർഗീയവാദി ആകുമോയെന്നും അദ്ദേഹം ചോദിച്ചു. നേരത്തെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിലടക്കം ഇദ്ദേഹം വിവാദ പ്രസ്‌താവനകൾ നടത്തിയിട്ടുണ്ട്. അംബേദ്‌കറിന്റെ ആവശ്യമായിരുന്നു ഏകീകൃത സിവിൽ കോഡെന്നതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

ഇക്കാര്യത്തിൽ ഗൗരവമേറിയ ചർച്ച ഇതുവരെ നടന്നിട്ടില്ല. ഇനി അതിനുള്ള സമയമാണെന്നും അഞ്ച് സംസ്‌ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, ഹിജാബ് ധരിക്കണോ വേണ്ടയോ എന്നത് വ്യക്‌തി സ്വാതന്ത്ര്യം ആണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാൽ സ്‌കൂളുകളിൽ യൂണിഫോം നിർബന്ധമാണ്. അതൊരു ചട്ടമായതിനാൽ എല്ലാവരും പാലിക്കാൻ ബാധ്യസ്‌ഥരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആരെങ്കിലും യൂണിഫോം ധരിക്കുന്നതിൽ വ്യത്യസ്‌തത പുലർത്തുകയാണെങ്കിൽ അത് തെറ്റാണെന്നുമായിരുന്നു അദ്ദേഹം അന്ന് പറഞ്ഞിരുന്നത്.

Most Read:  ബംഗാളിലെ അക്രമം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE