ബംഗാളിലെ അക്രമം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി

By Team Member, Malabar News
Kolkata High Court Orders CBI Probe In The Birbhum Conflict In West Bengal
Ajwa Travels

ന്യൂഡെൽഹി: പശ്‌ചിമ ബംഗാളിലെ ബിർഭും ആക്രമണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. കൊൽക്കത്ത ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഏപ്രിൽ 7ആം തീയതിക്ക് മുൻപായി അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശം നൽകുകയും ചെയ്‌തു.

ബംഗാൾ പോലീസ് സമർപ്പിച്ച കേസ് ഡയറി പരിശോധിച്ച ശേഷമാണ് കോടതി അന്വേഷണം സിബിഐക്ക് കൈമാറിയത്. കൂടാതെ കേസിന്റെ വിവരങ്ങൾ സിബിഐക്ക് കൈമാറാൻ കോടതി അന്വേഷണ സംഘത്തോട് ആവശ്യപ്പെടുകയും ചെയ്‌തു. ബിർഭും ആക്രമണത്തിൽ സ്വമേധയാ കേസെടുത്ത കൊൽക്കത്ത ഹൈക്കോടതി തെളിവുകൾ സുരക്ഷിതമാക്കാൻ നിരീക്ഷണ ക്യാമറകൾ സ്‌ഥാപിക്കണമെന്നും, സാക്ഷിക്ക് സംരക്ഷണം നൽകണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പശ്‌ചിമബംഗാളിലെ രാംപൂർഹട്ടിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ആക്രമണങ്ങൾ ഉണ്ടായത്. അക്രമികൾ വീടിന് തീ വച്ചതിനെ തുടർന്ന് 8 പേർ മരിക്കുകയും 10 വീടുകൾ പൂർണമായും കത്തി നശിക്കുകയും ചെയ്‌തു. അതേസമയം സംഭവത്തിൽ  സർക്കാരിനെതിരെയുള്ള പ്രതിഷേധം ശക്‌തമാക്കുകയാണ് പ്രതിപക്ഷം. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മമത ഉടൻ തന്നെ രാജി വെക്കണമെന്നാണ് ആവശ്യം ഉയരുന്നത്. കൂടാതെ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, പ്രതികളെ പിടികൂടാൻ കേന്ദ്രസർക്കാർ എല്ലാ സഹായവും ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്‌തമാക്കി.

Read also: മലപ്പുറത്ത് യുവതി ആത്‍മഹത്യ ചെയ്‌ത സംഭവം; കൊലപാതകമെന്ന് ബന്ധുക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE