6 കഥകളുമായി ‘ചെരാതുകൾ’; മോഷൻ പോസ്‌റ്റർ പുറത്തിറക്കി

By Siva Prasad, Special Correspondent (Film)
  • Follow author on
Ajwa Travels

ആറു കഥകളും ആറു സംവിധായകരും അണിനിരക്കുന്ന ആന്തോളജി വിഭാഗത്തിൽ വരുന്ന ‘ചെരാതുകൾ’ സിനിമയുടെ മോഷൻ പോസ്‌റ്റർ പുറത്തിറക്കി. ഛായാഗ്രഹകരും, ചിത്രസംയോജകരും, സംഗീത സംവിധായകരും ഉൾപ്പടെ ഏതാണ്ട് നൂറിൽപ്പരം യുവ സാങ്കേതിക വിദഗ്‌ധർ ഒരുമിക്കുന്ന ചിത്രമാണ് ‘ചെരാതുകൾ’.

123 മ്യൂസിക്‌സ് അവരുടെ യൂട്യൂബ് ചാനലിലൂടെയാണ് മോഷൻ പോസ്‌റ്റർ പുറത്തിറക്കിയത്. പ്രേക്ഷകർക്കു മുന്നിലെത്തുന്നതിന് മുൻപുതന്നെ ലണ്ടൻ, സിങ്കപ്പൂർ ഫിലിം ഫെസ്‌റ്റിവലുകൾ ഉൾപ്പടെ, ഇന്ത്യയിലും വിദേശത്തുമായി 43 അവാർഡുകൾ നേടിയെടുത്ത സിനിമയാണ് ചെരാതുകൾ.

'Cherathukal ' 6 Directors Malayalam Movieആദിൽ, മറീന മൈക്കിൽ, മാല പാർവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ മനോഹരി ജോയ്, പാർവതി അരുൺ, മരിയ പ്രിൻസ്, ബാബു അന്നൂർ, അശ്വിൻ ജോസ്, അനൂപ് മോഹൻദാസ് തുടങ്ങിയവരും അഭിനയിക്കുന്നു.

ഡോക്‌ടർ മാത്യു മാമ്പ്ര നിർമാണം നിർവഹിക്കുന്ന ചിത്രത്തിൽ ആറു ഛായാഗ്രഹകരും ആറു ചിത്രസംയോജകരും ആറു സംഗീത സംവിധായകരും അണിനിരക്കുന്നു. ശ്രീജിത് ചന്ദ്രൻ, ജയേഷ് മോഹൻ, അനു കുരിശിങ്കൽ, ഫവാസ് മുഹമ്മദ്, ഷാജൻ എസ് കല്ലായ്, ഷനൂപ് കരുവത്ത് എന്നിവരാണ് സംവിധായകർ. വാർത്താ പ്രചാരണം പി ശിവപ്രസാദാണ്‌ നിർവഹിക്കുന്നത്.

Most Read: ശീതള പാനീയത്തിന്റെ അടപ്പ് തുറന്ന് രണ്ട് തേനീച്ചകൾ; വീഡിയോ വൈറൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE