‘ചെരാതുകൾ’ സിനിമ; ഗാനങ്ങളുടെ അവകാശം 123 മ്യൂസിക്‌സിന്

By Siva Prasad, Special Correspondent (Film)
  • Follow author on
'Cherathukal ' movie songs Rights bagged by 123 Musics'
Ajwa Travels

ഡോക്‌ടർ മാത്യു മാമ്പ്ര നിർമാണം നിർവഹിക്കുന്ന ‘ചെരാതുകൾ’ എന്ന ആന്തോളജി സിനിമയുടെ ഗാനങ്ങളുടെ അവകാശം 123 മ്യൂസിക്‌സ് കരസ്‌ഥമാക്കി. വിധു പ്രതാപ്, നിത്യ മാമ്മൻ, കാവാലം ശ്രീകുമാർ, ഇഷാൻ ദേവ് എന്നിവർ ആലപിച്ച മൂന്ന് മനോഹരമായ ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്.

മെജോ ജോസഫ്, പ്രതീക് അഭ്യങ്കർ, റെജിമോൻ എന്നിവർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഡോ. മാത്യു മാമ്പ്രയും അനു കുരിശിങ്കലുമാണ്. ആറ് പുതുമുഖ സംവിധായകരെ കോർത്തിണക്കി പുറത്തിറക്കുന്ന ‘ചെരാതുകൾ’ ഏപ്രിൽ മാസത്തിൽ റിലീസിന് എത്തേണ്ടതായിരുന്നു. കോവിഡ് പ്രതിസന്ധി കാരണമാണ് റിലീസ് നീട്ടിയിരിക്കുന്നത്.

'Cherathukal ' movie songs Rights bagged by 123 Musics'

ആദിൽ, മറീന മൈക്കിൽ, മാല പാർവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനേകം അവാർഡുകൾ ഇതിനകം നേടിക്കഴിഞ്ഞ ‘ചെരാതുകൾ’ നാല് പ്രമുഖ ഒടിടി ചാനലുകൾ വഴി ഉടനെ പ്രദർശനത്തിനെത്തും.

അടുത്തിടെ ഇറങ്ങിയ നായാട്ട്, ആർക്കറിയാം എന്നീ സിനിമകളുടെയും ഗാനാവകാശം 123 മ്യൂസിക്‌സ് സ്വന്തമാക്കിയിരുന്നു. പിആർഒ പി ശിവപ്രസാദും ഡിജിറ്റൽ മാർക്കറ്റിംഗ് നിർവഹിക്കുന്നത് ഓൺപ്രൊ എന്റര്‍ടൈന്‍മെന്റ്‌സുമാണ്.

Most Read: പതഞ്‌ജലി കടുകെണ്ണയിൽ മായമുണ്ടെന്ന് കണ്ടെത്തൽ; ബാബ രാംദേവിന്റെ ഫാക്‌ടറി പൂട്ടിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE