‘ചെരാതുകൾ’ ആന്തോളജി സിനിമയുടെ ടീസർ റിലീസായി

By Siva Prasad, Special Correspondent (Film)
  • Follow author on
'Cherathukal' the anthology movie's teaser released
Ajwa Travels

ഒരു സിനിമയിൽ ആറ് കഥകൾ ദൃശ്യ വൽകരിക്കുന്ന ‘ചെരാതുകൾ’ എന്ന ആന്തോളജി സിനിമയുടെ ടീസർ, നടൻ ഉണ്ണി മുകുന്ദൻ റിലീസ് ചെയ്‌തു. 123 മ്യൂസിക്‌സ് കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പ്രേക്ഷകരിലേക്ക് എത്തുന്നത്.

ചിത്രത്തിൽ ആദിൽ, മറീന മൈക്കിൽ, മാല പാർവതി, ദേവകി രാജേന്ദ്രൻ, ശിവാജി ഗുരുവായൂർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിധു പ്രതാപ്, നിത്യ മാമ്മൻ, കാവാലം ശ്രീകുമാർ, ഇഷാൻ ദേവ് എന്നിവർ ആലപിച്ച മൂന്ന് ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്.

മെജോ ജോസഫ്, പ്രതീക് അഭ്യങ്കർ, റെജിമോൻ എന്നിവർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഡോ. മാത്യു മാമ്പ്രയും അനു കുരിശിങ്കലുമാണ്. അമേരിക്കയിലെ ന്യൂ ജേഴ്‌സി ഫിലിം ഫെസ്‌റ്റിവലിൽ ചെരാതുകൾ നല്ല ചിത്രത്തിനുള്ള അവാർഡ് നേടിയിട്ടുണ്ട്

ആറു തിരഞ്ഞെടുത്ത പുതുമുഖ സംവിധായക പ്രതിഭകളാണ് ആറ് കഥകൾ ദൃശ്യ വൽകരിക്കുന്നത്. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോക്‌ടർ മാത്യു മാമ്പ്ര നിർമിച്ച ചെരാതുകൾ അഞ്ചു പ്രമുഖ ഒടിടികൾ വഴി ജൂൺ 1ന് പ്രദർശനത്തിനെത്തും.

മനോഹരി ജോയ്, പാർവതി അരുൺ, മരിയ പ്രിൻസ്, ബാബു അന്നൂർ, അശ്വിൻ ജോസ്, അനൂപ് മോഹൻദാസ് എന്നിവരാണ് മറ്റു അഭിനേതാക്കൾ. ചിത്രത്തിൽ ആറു ഛായാഗ്രഹകരും ആറു ചിത്രസംയോജകരും ആറു സംഗീത സംവിധായകരും അണിനിരക്കുന്നു. വാർത്ത പ്രചാരണം നിർവഹിക്കുന്നത് പി ശിവപ്രസാദ്.

Most Read: ലളിത് മോദി, നീരവ് മോദി, നീഷൽ മോദി ഉൾപ്പടെ 70 പേരും സുരക്ഷിതർ; ഉത്തരമില്ലാതെ കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE