തിരുവനന്തപുരം: തുടർ ചികിൽസയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു. ഇന്ന് പുലർച്ചെ 4.40നുള്ള എമിറേറ്റ്സ് വിമാനത്തിൽ കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുമാണ് അദ്ദേഹം യാത്ര പുറപ്പെട്ടത്. ഭാര്യ കമല, പേഴ്‌സണൽ അസിസ്‌റ്റന്റ് സുനീഷ് എന്നിവരാണ് അദ്ദേഹത്തിനൊപ്പം ഉള്ളത്.
അമേരിക്കയിലെ മയോ ക്ളിനിക്കിലാണ് മുഖ്യമന്ത്രിയുടെ ചികിൽസ നടക്കുന്നത്. ഈ മാസം 29ആം തീയതി ചികിൽസ പൂർത്തിയാക്കി അദ്ദേഹം നാട്ടിലെത്തും. അതുവരെയുള്ള ഭരണച്ചുമതല അദ്ദേഹം മറ്റാർക്കും നൽകിയിട്ടില്ല. മന്ത്രിമാരുടെ യോഗത്തിലും, കോവിഡ് അവലോകന യോഗത്തിലും അടക്കം മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും.
അതേസമയം തന്നെ ചികിൽസയുടെ ഭാഗമായുള്ള വിദേശയാത്രയുടെ കാര്യം ഇന്നലെ മുഖ്യമന്ത്രി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ആദ്യ തവണ മുഖ്യമന്ത്രി അമേരിക്കയിൽ ചികിൽസക്കായി പോയത് 2018 സെപ്റ്റംബറിലാണ്. അന്നും ഭരണച്ചുമതല മറ്റാർക്കും നൽകാതെയാണ് അദ്ദേഹം വിദേശത്ത് പോയത്.
Read also: സ്‌കൂൾ അടയ്‌ക്കൽ; തീരുമാനം ഉടൻ, മാർഗരേഖ പുറത്തിറക്കാൻ വിദ്യാഭ്യാസ വകുപ്പ്