തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടയ്‌ക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് തിങ്കളാഴ്‌ച മാർഗരേഖ പുറത്തിറക്കും. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്‌ളാസുകൾ 21ആം തീയതി മുതൽ രണ്ടാഴ്‌ചത്തേക്ക് അടച്ചിടാനാണ് നിലവിലെ തീരുമാനം. ക്‌ളാസ് സമയവും എത്ര കുട്ടികളെ പ്രവേശിപ്പിക്കണം എന്നതും മാർഗരേഖയിലൂടെ അറിയാം.
പത്ത്, പ്ളസ് വൺ, പ്ളസ് ടു ക്‌ളാസുകൾ ഓഫ്‌ലൈനായി തുടരും. ഒന്ന് മുതൽ ഒൻപത് വരെയുള്ള ഓൺലൈൻ ക്‌ളാസിന്റെ വിശദാംശങ്ങളും ഇറക്കും. അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ടിപിആർ 20ന് മുകളിലുള്ള ജില്ലകളിൽ സാമുദായിക- സാംസ്‌കാരിക പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കിയിട്ടുണ്ട്. എന്നാല്‍, ഇതിൽ രാഷ്‌ട്രീയ പരിപാടികൾ ഉൾപ്പെടുത്തിയിട്ടില്ല.
സിപിഐഎം സമ്മേളനങ്ങൾ പരിഗണിച്ചാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാത്തതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊതുസമ്മേളനങ്ങള്‍ മാറ്റിയത്. ടിപിആർ 30ൽ കൂടുന്ന ജില്ലകളിൽ പൊതുപരിപാടികൾക്ക് അനുവാദമില്ല. മാളുകളിലും നിയന്ത്രണമുണ്ട്.
Also Read: ഗവർണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി; ചാൻസലർ സ്‌ഥാനം ഒഴിയരുതെന്ന് ആവശ്യം