ഇടത് പക്ഷത്തോടൊപ്പം ചേര്‍ന്ന തീരുമാനം സ്വാഗതാര്‍ഹം; മുഖ്യമന്ത്രി

By Team Member, Malabar News
Malabarnews_pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനത്തെ സ്വാഗതം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫ് വിട്ട് ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷത്തോടൊപ്പം ചേരുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വാഗതം ചെയ്‌തിരിക്കുന്നത്. 38 വര്‍ഷത്തെ യുഡിഎഫ് രാഷ്‌ട്രീയത്തിന് വിരാമം ഇട്ടുകൊണ്ടാണ് കേരള കോണ്‍ഗ്രസ് വിഭാഗം ഇടതു പക്ഷത്തിനൊപ്പം ചേരുന്നത്. ഇത് സൂചിപ്പിക്കുന്നത് ഇടത് പക്ഷമാണ് ശരി എന്ന നിലപാടാണെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

ഇടത് പക്ഷത്തോടൊപ്പം ചേരാനുള്ള ജോസ് കെ മാണിയുടെ നിലപാട് കേരള രാഷ്‌ട്രീയത്തില്‍ ഗുണപരമായ നിരവധി മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അഭിപ്രായപ്പെട്ടത്. എല്‍ഡിഎഫ് ഘടക കക്ഷികളുമായി ചര്‍ച്ച ചെയ്‌ത് പാലാ സീറ്റിന്റെ കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

ജോസ് കെ മാണിയുടെ നിര്‍ണായക തീരുമാനത്തെ ലോക് താന്ത്രിക് ജനതാ ദള്‍ സംസ്‌ഥാന പ്രസിഡണ്ട് എം വി ശ്രേയാംസ് കുമാറും സ്വാഗതം ചെയ്‌തു. കേരള കോണ്‍ഗ്രസിനെ ഇടത് പക്ഷവുമായി ചേര്‍ത്ത് നിര്‍ത്തി കൊണ്ടുപോകാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നാണ് അദ്ദേഹം അറിയിച്ചത്. പിണറായി വിജയന്‍ നയിക്കുന്ന സംസ്‌ഥാന സര്‍ക്കാരിന്റെ വികസന മുന്നേറ്റത്തില്‍ കൈകോര്‍ത്തു മുന്നോട്ട് പോകാനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനത്തെ മാനിക്കുന്നതായും അദ്ദേഹം അറിയിച്ചു.

Read also : ശിവശങ്കര്‍ ഹൈക്കോടതിയില്‍; ഇഡിക്ക് മുന്നില്‍ ഇന്ന് ഹാജരാകില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE